19 April 2024 Friday

കല്ലുംപുറം സിറാജുൽഉലൂം സ്കൂൾ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു

ckmnews

കല്ലുംപുറം സിറാജുൽഉലൂം സ്കൂൾ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു 


ചങ്ങരംകുളം: കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്കൂളിൽ നടന്ന ക്രിസ്മസ് ആഘോഷം വർണ്ണാഭമായി.അഡ്മിനിസ്ട്രേറ്റർ അബ്ദുൾ നാസർ ആമുഖ പ്രസംഗം നടത്തി. വാർഡ് മെമ്പർ നാസർ ഉദ്ഘാടനം ചെയ്തു.മാനേജർ പി.എം എം ഹനീഫ അധ്യക്ഷനായി .മനുഷ്യനാണ് ജാതി എന്ന ആശയത്തെ ആസ്പദമാക്കി ഉസ്താദ് അബൂഹനാൻവാഫി, അരവിന്ദൻ പണിക്കർ എന്നിവർ സംസാരിച്ചു. ഫാദർ തോമസ് കുര്യൻ  ക്രിസ്മസ് സന്ദേശം നൽകി.


പ്രിൻസിപ്പാൾ  ലിനിഷിബു , പിടിഎ പ്രസിഡണ്ട് സലീഷ്, ട്രസ്റ്റ് മെമ്പർ ഫാറൂഖ് അലി. റുമ ജോർജ് എന്നിവർ സംസാരിച്ചു.വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നയന മനോഹരമായി.മധുര പലഹാരങ്ങൾ വിതരണം  നടത്തി.പരിപാടികൾക്ക്  സ്റ്റാഫ് സെക്രട്ടറി സുജാത എച്ച് ഒഡിമാരായ   അഞ്ജന, സിമി അനിൽ എന്നിവർ  നേതൃത്വം നൽകി.