28 March 2024 Thursday

കുറ്റിപ്പുറം മൂടാലിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ്സ് മിനി വാനിലിടിച്ചു;നിരവധി പേർക്ക് പരിക്കേറ്റു

ckmnews

കുറ്റിപ്പുറം മൂടാലിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ്സ് മിനി വാനിലിടിച്ചു;നിരവധി പേർക്ക് പരിക്കേറ്റു


കുറ്റിപ്പുറം മൂടാലിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ്സ് മിനി വാനിലിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു.ദേശീയപാത 66ൽ കുറ്റിപ്പുറം മൂടാലിൽ ഇന്ന് വൈകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്.കണ്ണൂരിൽ നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന പുളിക്കൽ എന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. മൂടാൽ ദർഗ്ഗ ജാറത്തിന് സമീപത്തുവെച്ച് ടയർ പഞ്ചറായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബസ് എതിരെ വരികയായിരുന്ന മഹീന്ദ്ര വാനിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ വാഹനത്തിൻ്റെ മുൻവശം തകർന്നു. പരിക്കേറ്റ ഇരു വാഹനങ്ങളിലുമുള്ള യാത്രക്കാരേയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.