25 April 2024 Thursday

താനൂരിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിൽ നിന്നും കടലിൽ വീണ യുവാവ് മരിച്ചു.

ckmnews

താനൂരിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിൽ നിന്നും കടലിൽ വീണ യുവാവ് മരിച്ചു.


പൊന്നാനി:മത്സ്യബന്ധനത്തിനിടെ ബോട്ടിൽ നിന്നും കടലിൽ വീണ യുവാവ് മരിച്ചു.താനൂർ കോർമ്മൻ കടപ്പുറം സ്വദേശി ആണ്ടിക്കടവത്ത് ഹനീഫയുടെ മകൻ ഫെെജാസ് ആണ് മരിച്ചത്. താനൂരിലെ ഖാദിസിയ വള്ളത്തിലെ മത്സ്യതൊഴിലാളിയാണ്.മത്സ്യ ബന്ധനത്തിനിടെ ബോട്ടിലെ കയർ കുരുങ്ങിയാണ് ഫൈജാസ് കടലിൽ വീണത്.ബോട്ടിലുള്ളവർ ചേർന്ന് ഫൈജാസിനെ കരയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.തിരൂർ ജില്ലാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോലീസ് നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.