Ponnani
നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ഗുണ്ടാ നേതാവ് പൊന്നാനി പോലീസിന്റെ പിടിയിൽ

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ഗുണ്ടാ നേതാവ് പൊന്നാനി പോലീസിന്റെ പിടിയിൽ
പൊന്നാനി:നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ കുപ്രസിദ്ദ ഗുണ്ടാ നേതാവിനെ പൊന്നാനി പോലീസ് പിടികൂടി.ലഹരി മാഫിയാ തലവനും,കുപ്രസിദ്ദഗുണ്ടാ നേതാവും, പതിനഞ്ചോളാം ക്രിമിനൽ കേസ് പ്രതിയും, പൊന്നാനി സ്വദേശിയുമായ ഷമീമിനെയാണ് ഗുണ്ടാലിസ്റ്റിലുള്ളവർക്കെതിരായ നടപടിയുടെ ഭാഗമായി പൊന്നാനി പോലീസ് പിടികൂടിയത്.കർമ്മ റോഡ്,മറ്റു ടൂറിസം ഭാഗങ്ങളിലെത്തുന്ന ദമ്പതിമാരെയും,കമിതാക്കളെയും അക്രമിച്ച് പിടിച്ച് പറി നടത്തലും,യുവാക്കൾക്ക് ലഹരിയെത്തിച്ചു നൽകലുമാണ് ഇയാളുടെ ഹോബിയെന്നും,ഇയാൾക്കെതിരെ കാപ്പ ചുമത്താൻ സുപാർശ നൽകിയതായും പോലീസ് പറഞ്ഞു.പൊന്നാനി സി.ഐ വിനോദ് വലിയാട്ടൂരിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സാഹസികമായാണ് ഇയാളെ പിടികൂടിയത്