09 December 2022 Friday

സിപിഐഎം ജില്ലാ സമ്മേളനം:തിരൂരിൽ ഞായറാഴ്ച ഗതാഗത നിയന്ത്രണം

ckmnews

സിപിഐഎം ജില്ലാ സമ്മേളനം:തിരൂരിൽ ഞായറാഴ്ച ഗതാഗത നിയന്ത്രണം


പൊന്നാനി:സി.പി.എം.ജില്ലാസമ്മേളനത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽനിന്ന്‌ ഘോഷയാത്രകൾ പുറപ്പെട്ട് തിരൂർ നഗരത്തിൽ സംഗമിക്കുന്നതിനാൽ നാളെ ഞായറാഴ്‌ച വൈകീട്ട് മൂന്നു മണി മുതൽ രാത്രി എട്ടു മണി വരെ തിരൂർ നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതായി തിരൂർ പോലീസ് അറിയിച്ചു.ചമ്രവട്ടം ഭാഗത്തുനിന്ന്‌ കോഴിക്കോട് ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ കുറ്റിപ്പുറം-വളാഞ്ചേരി വഴി പോകണം.കോഴിക്കോട്ടുനിന്ന്‌ തൃശ്ശൂർ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ ചേളാരി-കോട്ടയ്ക്കൽ വഴി ഉപയോഗിക്കുക.തിരൂർ ടൗൺ ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ ടൗൺ ഒഴിവാക്കി യാത്ര തുടരണമെന്ന് പോലീസ് അറിയിച്ചു

ckmnews