24 April 2024 Wednesday

വെളിയങ്കോട് പഞ്ചായത്ത് രക്ഷിതാക്കൾക്ക് സദ്ഗമയ പരിശീലനം നൽകി

ckmnews

വെളിയങ്കോട് പഞ്ചായത്ത് രക്ഷിതാക്കൾക്ക് സദ്ഗമയ പരിശീലനം നൽകി


വെളിയങ്കോട് ഗ്രാമപഞ്ചായത്ത്  ഹോമിയോ ഡിസ്പൻസറിയുടേയും  താഴത്തേൽപടി 

യു .എം. എം.,എൽ .പി സ്കൂൾ പി.ടി.എ കമ്മിറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ സ്കൂളിലെ രക്ഷിതാക്കൾക്ക്  സ്നേഹപൂർവ്യ സദ്ഗമയ പരിശീല പരിപാടി സംഘടിപ്പിച്ചു . സ്കൂൾ  കോൺഫറൻസ് ഹാളിൽ ചേർന്ന  യോഗം ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു 

സ്കൂൾ  പി.ടി. എ പ്രസിഡന്റ് പി. രാജാറാം അധ്യക്ഷത വഹിച്ചു  . പൊന്നാനി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഷോജ ടീച്ചർ  മുഖ്യാഥിതിയായി .കുട്ടികളിലെ വ്യത്യസ്തവും സവിശേഷവുമായ കഴിവുകളും പരിമിതികളും തിരിച്ചറിയുന്നതിനും , പഠന വൈകല്യം ,  ഹൈപ്പർ ആക്റ്റിവിറ്റി , മറ്റ് ഭിന്ന ശേഷികൾ എന്നിവ നേരത്തേ തന്നെ മനസ്സിലാക്കുന്നതിനും ആവശ്യമായ ശാസ്ത്രീയ പരിചരണം ഉറപ്പു വരുത്തി കുട്ടികൾക്കുo രക്ഷിതാ

ക്കൾക്കും  ആവശ്യമായ മനശാസ്ത്രപരമാ പിന്തുണ നൽകുക എന്നതാണ്  പരിശീലനം കൊണ്ട് ലക്ഷ്യം  വെക്കുന്നത് . ഹോമിയോ മെഡിക്കൽ ഓഫീസർ  ഡോ . ബിന്ദു പദ്ധതി വിശദീകരണം നടത്തി . ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സെയ്ത് പുഴക്കര , ഗ്രാമപഞായത്ത് സെക്രട്ടറി  കെ . കെ . രാജൻ ,  ബി.പി.സി . പൊന്നാനി  ഹരി ആനന്ദ് കുമാർ , വാർഡ് മെമ്പർ ഷീജ സുരേഷ് ,ഹെഡ്മാസ്റ്റർ കെ. നൗഷാദ്

കെ.എം. ജയനാരായണൻ 

സുരേഷ് പാട്ടത്തിൽ , എം.ടി. എ പ്രസിഡന്റ് സൂര്യ തുടങ്ങിയവർ  സംസാരിച്ചു 

സൈക്കോളജിസ്റ്റ് , സിതാര എം അലി , സ്പീച്ച് തെറാപ്പിസ്റ്റ്  സഹല ,സ്പെഷ്യൽ ടീച്ചർ  നിഷ തുടങ്ങിയവർ  പരിശീലനത്തിന്  നേതൃത്വം നല്കി .