29 March 2024 Friday

മാറഞ്ചേരിയുടെ സമഗ്ര മാറ്റത്തിന് പി സി ഡബ്ല്യു എഫ് കൺവെൻഷൻ സംഘടിപ്പിച്ചു

ckmnews

മാറഞ്ചേരിയുടെ സമഗ്ര മാറ്റത്തിന് പി സി ഡബ്ല്യു എഫ് കൺവെൻഷൻ സംഘടിപ്പിച്ചു


മാറഞ്ചേരി : സമാധാനവും, ശാന്തിയും നിലനിർത്തി സമൂഹത്തിലെ താഴെത്തട്ടിൽ നിന്നും ജനകീയ മുന്നേറ്റത്തിലൂടെ

സമഗ്ര മാറ്റം നടപ്പിലാക്കാൻ ബഹുമുഖ പദ്ധതികളുമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ മാറഞ്ചേരി പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു. 


ഇ ഹൈദർ അലി മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന കൺവെൻഷൻ അജിത് കോളാടി ഉദ്ഘാടനം ചെയ്തു. 


സമൂഹത്തിൽ വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുളള ബോധപൂർവ്വ ശ്രമങ്ങൾ നടന്ന് വരുന്ന സാഹചര്യത്തിൽ പൊന്നാനിയുടെ ബഹുസ്വരത ഉയർത്തിപ്പിടിച്ച് മുന്നോട്ടു പോകണമെന്ന് അദ്ധേഹം പറഞ്ഞു. 


സമഗ്ര മാറ്റത്തിന് ജനകീയ മുന്നേറ്റം എന്ന ശീർഷകത്തിൽ 2022 ജനുവരി 28,29,30 (വെളളി, ശനി, ഞായർ ) തിയ്യതികളിൽ പി വി എ ഖാദർ ഹാജി (നാഷ്ണൽ ഹൈവേ പളളപ്രം ) നഗറിൽ നടക്കുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) പതിനാലാം വാർഷിക സമ്മേളന പ്രചരണാർത്ഥം ബിയ്യം പാർക്കിൽ സംഘടിപ്പിച്ച

പായസ മത്സരത്തിൽ വിജയിച്ച ആദ്യ മൂന്ന് സ്ഥാനക്കാർക്കുളള സമ്മാനങ്ങളും സർട്ടിഫിക്കറ്റും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സമീറ ഇളയേടത്ത് വിതരണം ചെയ്തു. ഒന്നാം സ്ഥാനത്ത് എത്തിയ അനീഷ പന്തല്ലൂരിനെ *പൊൻറാണി "21 * ആയി പ്രഖ്യാപിച്ചു. മത്സരത്തിൽ പങ്കെടുത്തവർക്കല്ലാം പ്രശസ്തി പത്രം നൽകി.


ജൂറികൾക്കുളള ഉപഹാരം

അജിത് കോളാടി, ഗ്രാമ പഞ്ചായത്ത് ഉപാധ്യക്ഷൻ അബ്ദുൽ അസീസ്, പ്രതിപക്ഷ നേതാവ് ടി മാധവൻ,  എന്നിവർ നൽകി. 


അംഗത്വത്തിൻറ അടിസ്ഥാനത്തിൽ 2022- 2025 വർഷത്തേക്കുളള മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയെ തെരെഞ്ഞെടുത്തു.


രാജൻ തലക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. 


പി കോയക്കുട്ടി മാസ്റ്റർ, ടി വി സുബൈർ, എ അബ്ദുല്ലതീഫ്, ടി മുനീറ,സ്റ്റാൻറിംഗ് കമ്മിറ്റി അധ്യക്ഷ ലീന മുഹമ്മദലി, ഏട്ടൻ ശുകപുരം, സുബൈദ പോത്തനൂർ 

തുടങ്ങിയവർ സംസാരിച്ചു. 


പ്രവർത്തന റിപ്പോർട്ട് ശ്രീരാമനുണ്ണി മാസ്റ്ററും, സാമ്പത്തിക റിപ്പോർട്ട് ടി അബ്ദുവും അവതരിപ്പിച്ചു.

ആരിഫ പി സ്വാഗതവും, കോമളദാസ് നന്ദിയും പറഞ്ഞു.