25 April 2024 Thursday

കിണറ്റിൽ വീണ പെൺമയിലിനെ രക്ഷപ്പെടുത്തി വനംവകുപ്പിന് കൈമാറി

ckmnews

കിണറ്റിൽ വീണ പെൺമയിലിനെ രക്ഷപ്പെടുത്തി വനംവകുപ്പിന് കൈമാറി


പൊന്നാനി:കിണറ്റിൽ വീണ പെൺമയിലിനെ രക്ഷപ്പെടുത്തി വനംവകുപ്പിന് കൈമാറി.പൊന്നാനി പനമ്പാട് പെരുവഴിക്കുളത്ത് വയലിന് സമീപത്തെ കിണറ്റിൽ അകപ്പെട്ട പെൺ മയിലിനെയാണ് പൊന്നാനി അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തിയത്.പാടത്ത് പറക്കുന്നതിനിടെ ചിറകുകൾ തളർന്ന് കിണറ്റിൽ വീഴുകയായിരുന്നു.സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ഫയർ ഫോഴ്സിനെ വിവരമറിയിച്ചത്. ഫയർ ഫോഴ്സ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ പി. അബ്ദുൽ സലീമിൻ്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങളാണ് അഞ്ച് കിലോ തൂക്കം വരുന്ന മയിലിനെ കിണറ്റിൽ നിന്ന് രക്ഷിച്ചത്. സമീപത്തെ മൃഗാശുപത്രിയിൽ എത്തിച്ച മയിലിന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം വനം വകുപ്പിന് കൈമാറി