29 March 2024 Friday

മലപ്പുറം ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ മാധ്യമപ്രവർത്തകരെയും എഴുത്തുകാരെയും ആദരിച്ചു

ckmnews

മലപ്പുറം ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ മാധ്യമപ്രവർത്തകരെയും എഴുത്തുകാരെയും ആദരിച്ചു


ചങ്ങരംകുളം:മലപ്പുറം ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ മാധ്യമപ്രവർത്തകരെയും എഴുത്തുകാരെയും ആദരിച്ചു.ജില്ലാ പഞ്ചായത്ത് അംഗം എകെ സുബൈറിന്റെ നേതൃത്വത്തിൽ വെളിയംകോട് എംടിഎം കോളേജിൽ അക്ഷരാദരം എന്നപേരിൽ സംഘടിപ്പിച്ച ചടങ്ങ് ഇടി ടൈസൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.മാറഞ്ചേരി വെളിയംകോട് പെരുമ്പടപ്പ് പഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന മാറഞ്ചേരി ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ മാധ്യമ പ്രവർത്തകരെയും എഴുത്തുകാരെയും ആണ് പുരസ്കാരം നൽകി ആദരിച്ചത്.ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ നബീസ അസീസ് മുഖ്യതിഥിയായിരുന്നു.കല്ലാട്ടേൽ ഷംസു,സമീറ ഇളയേടത്ത്,പികെ കൃഷ്ണദാസ്,എൻ മൂസക്കുട്ടി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു