28 March 2024 Thursday

ഈ ശ്രം സായാഹ്ന രജിസ്ട്രേഷൻ സംഘടിപ്പിച്ചു

ckmnews

ഈ ശ്രം സായാഹ്ന രജിസ്ട്രേഷൻ സംഘടിപ്പിച്ചു


എടപ്പാൾ: ഗ്രാമ പഞ്ചായത്തും തുയ്യം ഗ്രാമീണ വായനശാലയും സംയുക്തമായി സായാഹ്ന ഈ - ശ്രം രജിസ്ട്രേഷൻ സംഘടിപ്പിച്ചു.

എടപ്പാൾ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.

ആരോഗ്യ വിദ്യഭ്യാസ സ്റ്റാറ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഷീന മൈലാഞ്ചിപറമ്പിൽ ,

സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം മുകുന്ദൻ മാസ്റ്റർ, ഇ ടി ഹരിദാസൻ

തുടങ്ങിയവർ സംസാരിച്ചു.

 കെ.പി രമേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രവീൺ സ്വാഗതവും ബിന്ദു നന്ദിയും പറഞ്ഞു. അനൂപ്, സുർജിത്ത്, റംഷീദ്, പ്രദീപ് കുമാർ തുടങ്ങിയവർ

രജിസ്ട്രേഷൻ ക്യാമ്പിന് നേതൃത്വം നൽകി.വൈകീട്ട് 4 മുതൽ 8 മണി വരെ ക്യാമ്പ് നടന്നു. 52 പേർ രജിസ്റ്റർ ചെയ്തു. ക്യാമ്പ് ഞായറാഴ്ച്ച വരെ തുടരാനും തീരുമാനിച്ചു.