19 April 2024 Friday

ടികെ അബ്ദു സാഹിബിന്റെ നിര്യാണത്തിൽ മാറഞ്ചേരി പഞ്ചായത്ത്‌ മുസ്ലിംലീഗ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി

ckmnews

ടികെ അബ്ദു സാഹിബിന്റെ നിര്യാണത്തിൽ മാറഞ്ചേരി പഞ്ചായത്ത്‌ മുസ്ലിംലീഗ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി


എരമംഗലം:മാറഞ്ചേരി പഞ്ചായത്ത്‌  മുസ്ലിംലീഗ് വൈസ് പ്രസിഡണ്ടും ഇർശാദുൽ ഇസ്ലാം മദ്രസ്സ മാനേജിഗ് കമ്മിറ്റി അംഗവും  ആയിരുന്ന പുറങ്ങ്   ടികെ അബ്ദു സാഹിബിന്റെ നിര്യാണത്തിൽ മാറഞ്ചേരി പഞ്ചായത്ത്‌ മുസ്ലിംലീഗ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.പഞ്ചായത്ത്‌ മുസ്ലിംലീഗ് പ്രസിഡണ്ട്‌  ഐ പി അബ്ദുള്ള യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൊന്നാനി മണ്ഡലം മുസ്ലിംലീഗ് ട്രഷറർ   പിപി ഉമ്മർ,എം ഇബ്രാഹിം,ടികെ അബ്ദുൽ ഗഫൂർ മാറഞ്ചേരി ഗ്രാമപഞ്ചായത്ത്‌ മെമ്പർ മാരായ കെകെ ഗഫൂർ,,  അഡ്വ :കെഎ ബക്കർ,എൻ പോക്കർ,വിപി ഹസ്സൻ,ജമാൽ കടവ്,കെടി അബ്ദുൽ ഗനി,കെവി റഫീഖ് എന്നിവർ പ്രസംഗിച്ചു,പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, അഷ്‌റഫ്‌ കോക്കൂർ എന്നിവർ  പരേതന്റെ വീട് സന്ദർശിച്ചു