28 March 2024 Thursday

സിപിഐ എം പ്രതിഷേധം: എടപ്പാൾ ഏരിയയിൽ 500 കേന്ദ്രങ്ങളിൽ പ്രതിഷേധ ദിനം നടന്നു

ckmnews



എടപ്പാൾ:സിപിഐ എം ദേശീയ  പ്രതിഷേധ ദിനത്തിന്റെ ഭാഗമായി

എടപ്പാൾ ഏരിയയിൽ 500 കേന്ദ്രങ്ങളിൽ പ്രതിഷേധ ദിനം  നടന്നു.ആദായനികുതിക്ക്‌ പുറത്തുള്ള എല്ലാ കുടുംബത്തിനും 7500 രൂപവീതം ആറു മാസത്തേക്ക്‌ നൽകുക, ഒരാൾക്ക്‌ 10 കിലോവീതം ഭക്ഷ്യധാന്യം സൗജന്യമായി നൽകുക, തൊഴിലുറപ്പ്‌ വേതനം ഉയർത്തി 200 ദിവസം ജോലി ഉറപ്പാക്കുക, നഗരങ്ങളിലും തൊഴിലുറപ്പ്‌ പദ്ധതി നടപ്പാക്കുക, ജോലിയില്ലാത്തവർക്കെല്ലാം തൊഴിൽരഹിത വേതനം നൽകുക, പൊതുമേഖലയിലെ സ്വകാര്യവൽക്കരണം തടയുക, തൊഴിൽനിയമങ്ങൾ ഇല്ലാതാക്കുന്നത് അവസാനിപ്പിക്കുക തുടങ്ങി മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധം. ചങ്ങരംകുളം ഹൈവെ ജങ്ഷനിൽ  സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. എൻ വി ഉണ്ണി അധ്യക്ഷനായി. പി വിജയൻ സ്വാഗതവും ബാലകൃഷ്ണൻ ചിയ്യാനൂർ നന്ദിയും പറഞ്ഞു.നന്നംമുക്ക് പോസ്റ്റാഫീസിന് മുന്നിൽ നടന്ന സമരം സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം ടി എം സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. വി വി കുഞ്ഞുമുഹമ്മദ് അധ്യക്ഷനായി. കെ കെ മണികണ്ഠൻ സ്വാഗതം പറഞ്ഞു. ടി സത്യൻ സംസാരിച്ചു. വാർഡ് മെമ്പർ സുഹറ ചിറ്റയിൽ 

ബ്രാഞ്ച് സെക്രട്ടറി

ഹംസ ചിറ്റയിൽ DYFI മേഖല കമ്മിറ്റി അംഗങ്ങളായ നിസാർ ബാബു  അജ്മൽ സിപി DYFIയൂണിറ്റ് പ്രസിഡന്റ് അജ്മൽ  

സെക്രട്ടറി മുജീബ് മാട്ടം SFI സെക്രട്ടറി 

മുന്ന ഹാഷിം 

പ്രസിഡന്റ്‌ ഉണ്ണി മോൻ 

റെഡ് സ്റ്റാർ പ്രവാസി കൂട്ടായ്മ പ്രസിഡന്റ്‌ അനീസ് ചങ്ങരംകുളം എന്നിവർ പങ്കെടുത്തു.