28 March 2024 Thursday

തമിഴ്നാട്ടിലും കർണാടകയിലും നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 വരെ തീവ്രത

ckmnews

ചെന്നൈ: തമിഴ്നാട്ടിലും കർണാടകയിലും   നേരിയ ഭൂചലനം  അനുഭവപ്പെട്ടു. തമിഴ്നാട്ടിലെ വെല്ലൂരിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. കർണാടകയിലെ ചിക്ബല്ലാപൂരിൽ 3.6 തീവ്രത രേഖപ്പെടുത്തി. എവിടെയും ആളപായമില്ല. 


കഴിഞ്ഞ ദിവസവും കർണാടകയിലെ ചിക്ബല്ലാപൂർ മേഖലയിൽ ഭൂചലനം ഉണ്ടായിരുന്നു.