25 April 2024 Thursday

സർക്കാറിന്റെ പ്രവാസി ദ്രോഹ നിലപാടിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പ്രതിഷേധ സംഗമം

ckmnews

 ചങ്ങരംകുളം:പ്രവാസികളുടെ നാട്ടിലെത്താനുള്ള അവകാശം നിഷേധിക്കുന്ന സർക്കാർ സമീപനം തിരുത്തുക, ചാർട്ടേഡ് വിമാനത്തിൽ വരുന്നവർക്ക് കോവിഡ് പരിശോധന വേണമെന്ന നിബന്ധന ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നന്നംമുക്ക് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയുടെ അഭിമുഖത്തിൽ ചങ്ങരംകുളം സെൻ്ററിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.വി.മുഹമ്മദുണ്ണി ഹാജി അദ്ധ്യക്ഷത വഹിച്ചു. സി.എം യൂസഫ് ഉദ്ഘാടനം ചെയ്തു. കാട്ടിൽ അഷ്റഫ് ,ഇ.പി ഏനു, എ.വി അബ്ദുറു, റഷീദ് മുതുകാട്, എം.വി ഷബീർ, ടി.ഉമ്മർ, സി.എ.ആലിക്കുട്ടി ഹാജി സംസാരിച്ചു