20 April 2024 Saturday

ബാലേട്ടനും നോര്‍ട്ടന്‍ സൈക്കിളിനും മലമൽക്കാവ്കാരുടെ സ്നേഹോഷ്മള യാത്രയയപ്പ്

ckmnews

ബാലേട്ടനും നോര്‍ട്ടന്‍ സൈക്കിളിനും മലമൽക്കാവ്കാരുടെ സ്നേഹോഷ്മള യാത്രയയപ്പ്


ആനക്കര പഞ്ചായത്തിലെ മലമല്‍ക്കാവ് ജി.എല്‍.പി സ്‌ക്കൂളിലെ പി.ടി.സി.എമ്മായ കുമരനല്ലൂര്‍ വെളളാളൂര്‍ മേലേപ്പുറത്ത് ബാലനും തന്റെ സന്തത സഹചാരിയായ നോര്‍ട്ടന്‍ സൈക്കിളിലും ഇന്ന് സ്‌ക്കൂളിന്റെ ആഭിമുഖ്യത്തില്‍ ഊഷ്മളമായ യാത്രയയപ്പ് നല്‍കി.ഈ സ്‌ക്കൂളിലെ പാര്‍ട്ട്‌ടൈം കണ്ടിജന്റ്മീനിയലായ ബാലന്‍ 22 വര്‍ഷത്തെ സര്‍വ്വീസിനെ ശേഷമാണ് വിരമിക്കുന്നത്.എന്നാല്‍ 1978 ല്‍ ബാലന്റെ ജ്യേഷ്ഠൻ  ശങ്കരന്‍ വാങ്ങി കൊടുത്ത നോര്‍ട്ടന്‍ സൈക്കിനും ഇതോടൊപ്പം യാത്ര പറയുകയാണ്.1999 ഏപ്രില്‍ അഞ്ചിന് സ്‌ക്കൂളില്‍ പാര്‍ട്ടടൈം അറ്റന്ററായി ജോലിയില്‍ കയറിയ ബാലന്‍ അന്ന് മുതല്‍ വീട്ടില്‍ നിന്ന് എട്ട് കിലോമീറ്റര്‍ ദൂരമുളള സ്‌ക്കൂളിലേക്ക് പഴയ ഇംഗ്ലീഷ് കമ്പനിയുടെ നോര്‍ട്ടന്‍ സൈക്കിളിൽ   കുമരനെല്ലൂർ അങ്ങാടിയും പറക്കുളം കുന്നും താണ്ടിവന്നിരുന്നത്.സ്‌ക്കൂളിന്റെ  വെറും അറ്റന്ററായിട്ടല്ല ബാലനെ നാട്ടുകാരും 

സഹ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും കണ്ടിരുന്നത്.സ്‌ക്കൂളിന്റെ ശുചീകരണകാര്യത്തില്‍ ബാലന്‍ ഒരു വിട്ട് വീഴ്ച്ചയും കാട്ടിയിരുനില്ല.കുരുന്നുകൾക്ക് ചില സമയം മുത്തച്ഛൻ ആണ് ബാലേട്ടൻ.സ്കുളിലെ എന്ത് കാര്യങ്ങൾക്കും  ബാലേട്ടൻ്റെ ബാലേട്ടൻ്റെ വാക്കാണ് അവസാനവാക്ക്.തന്റെ സ്‌ക്കൂള്‍ സര്‍വ്വീസിനേക്കാള്‍ 21 വര്‍ഷം കൂടുതല്‍ പഴക്കമുളള സൈക്കിളാണ് ഈ ആധുനികയുഗത്തിലും ബാലന്റെ സഞ്ചാരമാര്‍ഗ്ഗം സൈക്കിള്‍ വ്യത്തിയായി സൂക്ഷിക്കുന്ന കാര്യത്തിലും വിട്ട് വീഴ്ച്ച കാട്ടിയിരുനില്ല.1500 രൂപയും ഡി.എയുമായിരുന്നു സ്‌ക്കൂളില്‍ ജോലിയില്‍ കയറിയതാണ ബാലൻ എന്ന മലമൽക്കാവ് കാരുടെ ബാലേട്ടൻ.യാത്രയയപ്പ് സമ്മേളനം ആനക്കര ഗ്രാമപഞ്ചായത്ത് പ്രസി: കെ.മുഹമ്മദ് ഉതലാടനം ചെയ്തു.പി.സി.രാജു അദ്യക്ഷനായി. ഉപഹാര സമർപ്പണം ജില്ലാ പഞ്ചായത്ത് മെമ്പർ ഷാനിബ ടീച്ചർ നിർവ്വഹിച്ചു.  പ്രധാന അദ്യാപകൻ പ്രിയദർശ്ശൻ 

റിപ്പോർട്ട് അവതരിപ്പിച്ചു.വാർഡ് മെമ്പർ സജിത, ഏ.ഈ.ഒ- സിദ്ധീഖ്, ബീ.പി.സി-ദേവരാജ്, ഗിരിഷ്, സതീഷ്, ജനാർദ്ധനൻ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. 

ശശിമലമൽക്കാവ് പൊന്നാട അണിയിച്ചു.

മെമ്പർ ശ്രികണ്ടഠൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി സന്തോഷ് നന്ദി അറിയിച്ചു.