20 April 2024 Saturday

ബസ്സിൽ വെച്ച് വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു.

ckmnews



എടപ്പാൾ:അയങ്കലത്ത് ബസ്സിൽ വെച്ച് വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. മറവഞ്ചേരി കുട്ടഞ്ചേരി കളരിക്കൽ വിമൽ എസ് പണിക്കർ (31) ആണ് പിടിയിലായത്.നിരന്തരമായി ശല്യപ്പെടുത്തിയതിനെ തുടർന്ന് വിദ്യാർത്ഥിനി കണ്ടക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുകയും ബസ്സ് നേരെ കുറ്റിപ്പുറം സ്റ്റേഷനിലേക്ക് വിടുകയുമായിരുന്നു: ഇന്ന് (ബുധൻ) വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം