25 April 2024 Thursday

നൂറ്റാണ്ടുകളുടെ ചരിത്ര പൈതൃകത്തിൻ്റെ പുനരാവിഷ്ക്കാരം ഒരുക്കി മാങ്കുളത്തെ നാൾമരം മുറി വിസ്മയമായി

ckmnews

നൂറ്റാണ്ടുകളുടെ ചരിത്ര പൈതൃകത്തിൻ്റെ  പുനരാവിഷ്ക്കാരം ഒരുക്കി മാങ്കുളത്തെ നാൾമരം മുറി വിസ്മയമായി


എടപ്പാൾ:നൂറ്റാണ്ടുകളുടെ ചരിത്ര പൈതൃകത്തിൻ്റെ  പുനരാവിഷ്ക്കാരം ഒരുക്കി മാങ്കുളത്തെ നാൾമരം മുറി വിസ്മയമായി.തവനൂരിലെ മറവഞ്ചേരിക്കടുത്ത മാങ്കുളത്താണ് ചരിത്രത്തിൻ്റെ പുനഃസൃഷ്ടിയായി ''നാൾ മരമുറി'' നടന്നത്. 25 ആചാര വെടിയും ചെണ്ടമേളയും വല്ലഭട്ടകളരിയിലെ ആയുധ അഭ്യാസികളുടെ അകമ്പടിയോടെ ഉത്സവ ഛായയിൽ നടന്ന ചടങ്ങിലാണ് രണ്ടര നൂറ്റാണ്ടിന് ശേഷം വീണ്ടുമൊരു 'നാൾ മരമുറി'ക്ക് അരങ്ങൊരിങ്ങിയത്. മാമാങ്കമഹോത്സവത്തിന് സാമൂതിരിയുടെ താൽകാലിക കോവിലകവും ഷാബന്ദർ കോയയുടെ  വീടുമുൾപ്പെടെയുളളവ നിർമിക്കുന്നതിന് മരങ്ങൾ മുറിച്ചിരുന്നത് ഈ ഗ്രാമത്തിൽ നിന്നായിരുന്നു. ഇതിനെ അനുസ്മരിച്ചാണ് ''നാൾ മരംമുറി' വീണ്ടും നടത്തിയത്. ജനുവരി 20,21, 22 തിരുന്നാവായയിൽ നടക്കുന്ന മാമാങ്കമഹോത്സവത്തിൻ്റെ ഭാഗമായി സാംസ്കാരിക സംഘടനയായ റീ-എക്കൗയും മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും ചേർന്ന് ''നാൾ മരമുറി'' സംഘടിപ്പിച്ചത്. സാമൂതിരിയുടെ പിന്തുടർച്ചാവകാശിയായ മൂന്നാൾപ്പാട് മുഖേന മറവഞ്ചേരി മാങ്കുളത്ത് അധിപനായ കാലടി ചെറിയാണത്ത് ഇളയതിനെയായിരുന്നു മരംമുറിയുടെ ചുമതല ഏൽപിച്ചിരുന്നത്. ഈ ചരിത്ര മൂഹർത്തത്തെ സ്മരിച്ച് പിൻതലമുറക്കാർ ഒത്തുകൂടിയത്.പറനിറക്കലിനു ശേഷം ഉളളാട്ടിൽ കുടുംബാംഗമായ ഉളളാട്ടിൽ രവീന്ദ്രനിൽ നിന്നും സാമൂതിരിയുടെ കൊട്ടാര ജോത്സ്യനായിരുന്ന ആലൂർ കണികരുടെ പിൻതലമുറക്കാരനായ ആലൂർ കളരിക്കൽ മനോജ് പണിക്കർ ദക്ഷിണ സ്വീകരിച്ചതോടെ തുടങ്ങിയ ചടങ്ങുകൾ ഉച്ചവരെ നീണ്ടു. ചരിത്ര കുടുംബാംഗങ്ങളായ വല്ലഭട്ട ഹരിഗുരുക്കൾ, അശ്വയ് വയ്യവിനാട് ഗുരുക്കൾ, ജയപ്രകാശ് പാക്കത്ത് കളരിക്കൽ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. തവനൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി.പി നസീറ, വൈസ് പ്രസിഡൻ്റ് ടി.വി ശിവദാസ്, തിരൂർ ആർ.ഡി.ഒ പി.സുരേഷ് , ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.കെ പത്മകുമാർ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി വിപിൻ ചന്ദ്ര, വെട്ടത്ത്നാട് ചരിത്ര സാംസ്കാരിക സഭ പ്രസിഡൻ്റ് കെ.കെ അബ്ദുൽറസാഖ് ഹാജി, മാമാങ്ക സ്മാരക സംരക്ഷണ സിമിതി വർക്കിംഗ് ചെയർമാൻ എം.കെ സതീഷ് ബാബു, മാമാങ്ക മെമ്മോറിയൽ ട്രസ്റ്റ് സെക്രട്ടറി വാഹിദ് പല്ലാർ വിദ്യാർഥികളും നാട്ടുകാരും ചരിത്ര സ്നേഹികളും ഉൾപ്പെടെ നിരവധി പേർ ചടങ്ങിന് സാക്ഷികളായി.ഇതോടെ അനുബന്ധിച്ച് നടന്ന ചരിത്ര സ്മൃതി സദസിൽ റീ-എക്കൗ പ്രസിഡൻ്റ് സി.ഖിളർ അധ്യക്ഷനായി. ചിറക്കൽ ഉമ്മർ ചരിത്ര വിവരണം നടത്തി. വിദ്യാർഥികൾക്ക് മാമാങ്ക ചരിത്രം പുസ്തകം ഇ.വി സലാം ചാപ്പനങ്ങാടി കെെമാറി. പൊന്നാനി ബ്ലോക്ക് പഞ്ചായത്തംഗം പ്രേമലത കല്ലൂർ,  തവനൂർ ഗ്രാമ പഞ്ചായത്തംഗങ്ങളായ വി.ഷെബിൻ, കെ.ബാലകൃഷ്ണൻ, റീ-എക്കൗ സെക്രട്ടറി സതീഷൻ കളിച്ചാത്ത്, കെ.പി അലവി, മുളക്കൽ മുഹമ്മദലി, കെ.എം കോയമുട്ടി, വി.വി ഖാസിം ഹാജി, എം.റഹീം, വി.വി അലി, അയ്യപ്പൻ മേൽപ്പത്തൂർ, എം.പി മണികഠൻ,സിദ്ദീഖ് വെളളാടത്ത് എന്നിവർ നേതൃത്വം നൽകി.