20 April 2024 Saturday

തൃശൂരിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ

ckmnews

തൃശൂരിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ


തൃശൂരിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ.തൃശൂർ പൂങ്കുന്നം  എംഎൽഎ റോഡിലുള്ള കനാലിൽ നിന്നും ഇന്നലെയാണ് നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയത്. CCTV ദൃശ്യങ്ങൾ പരിശോധിച്ചതിൽ രണ്ടുപേർ ചാക്കുമായി ബൈക്കിൽ പോകുന്ന ദൃശ്യങ്ങൾ ലഭിച്ചു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തൃശൂർ വരടിയം സ്വദേശികളായ മേഘ (22), കാമുകൻ ഇമ്മാനുവൽ (25) ഇവരുടെ സുഹൃത്ത്‌ എന്നിവരെ പോലീസ് പിടികൂടിയത്.അവിവാഹിതയായ യുവതി ഗർഭിണിയായതും വീട്ടിൽ പ്രസവിച്ചതും യുവതിയുടെ വീട്ടുകാർ അറിഞ്ഞില്ലെന്നും പോലീസ് പറഞ്ഞു.കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം കനാലിൽ ഉപേക്ഷിച്ചതാണെന്നും പോലീസ് പറഞ്ഞു.മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി