24 April 2024 Wednesday

ഓണ്‍ലൈന്‍ പഠനത്തിനായി വിദ്യാര്‍ത്ഥി കള്‍ക്ക് സ്മാര്‍ട്ട് ഫോണും സിംകാര്‍ഡും നല്‍കി

ckmnews



ചങ്ങരംകുളം:കോക്കൂർ സ്‌കൂളിലെ നിർധനരായ  വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനാർത്ഥം മൊബൈൽ ഫോൺ

 വാങ്ങുന്നതിനു വേണ്ടി "മഷിത്തണ്ട്" C2A 2008-2010 ബാച്ചിന്റെ 24 മണിക്കൂർ 100 രൂപ വാട്‌സ്ആപ്പ് ചലഞ്ചിന്റെ ഭാഗമായി 6 ഫോണുകളും സിംകാര്‍ഡും ഒരു മാസത്തെ റീചാര്ജും അടക്കം സൗജന്യമായി സമ്മാനിച്ചു.കുട്ടികൾ ആരാണെന്ന് പരസ്യപ്പെടുത്താതെ പ്രധാന അധ്യാപകൻ  സക്കീർ ഹുസൈന് ബാച്ച്‌ റെപ്രസന്റെറ്റീവ്‌ അർഷാദ്‌ പോത്തമാക്കൽ,അൻസാർ കോക്കുർ, എന്നിവർ  ഫോണുകൾ കൈമാറി,സ്കൂൾ അധ്യാപകൻ അർജുൻ ചടങ്ങിൽ പങ്കെടുത്തു.പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ച അംഗങ്ങൾക്ക് നന്ദിയും കടപ്പാടും അറിയിച്ചു....