29 March 2024 Friday

ചിറക് " മുസ്ലിം യൂത്ത് ലീഗ് യൂണിറ്റ് സംഗമങ്ങൾക്ക് തവനൂർ മണ്ഡലത്തിൽ തുടക്കം

ckmnews

ചിറക് " മുസ്ലിം യൂത്ത് ലീഗ്  യൂണിറ്റ് സംഗമങ്ങൾക്ക് തവനൂർ മണ്ഡലത്തിൽ തുടക്കം


എടപ്പാൾ:പുതിയ കാലം പുതിയ വിചാരം എന്ന തലക്കെട്ടിൽ നടക്കുന്ന  യൂത്ത് ലീഗ് സംഘടന ക്യാമ്പയിൻ ചിറകിന്റെ യൂണിറ്റ് തല സംഗമങ്ങൾക്ക് തവനൂർ മണ്ഡലത്തിൽ തുടക്കമായി.എടപ്പാൾ അങ്ങാടി യൂണിറ്റിൽ പിപി കാദർ സാഹിബ്‌ നഗറിലാണ് സംഗമം നടന്നത്.മുഹമ്മദ്‌കുട്ടി എടപ്പാൾ, കെവി ബാവ എന്നിവർ ചേർന്ന് പതാക ഉയർത്തിയതോട് കൂടി സമ്മേളനത്തിന് തുടക്കമായത്.തുടർന്ന് പ്രവർത്തകർ എടപ്പാൾ അങ്ങാടിയിൽ സമ്മേളന വിളംബര റാലിയും നടത്തി.ചിറക് യൂണിറ്റ് സംഗമത്തിന്റെ തവനൂർ മണ്ഡലം തല ഉദ്ഘാടനം മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ഇബ്രാഹിം മൂതൂർ നിർവഹിച്ചു.

ഗായകൻ എടപ്പാൾ ബാപ്പു മുഖ്യതിഥിയായി പങ്കെടുത്തു.മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്‌ ഐ.പി ജലീൽ ആമുഖപ്രഭാഷണവും

തവനൂർ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പത്തിൽ അഷ്‌റഫ്‌ സമാപന പ്രഭാഷണവും നടത്തി.

വികെഎ മജീദ് അധ്യക്ഷത വഹിച്ചു.തവനൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌ ഇൻ ചാർജ് പി കുഞ്ഞിപ്പ ഹാജി,തവനൂർ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ എംപി ജംഷീർ, ജനറൽ സെക്രട്ടറി പത്തിൽ സിറാജ്, റഫീഖ് പിലാക്കൽ, മുഹമ്മദ്‌ കുട്ടി, സിപി ഷാനിബ്, അക്ബർ വിപി, സ്വാലിഹ് തങ്ങൾ, അലി അഷ്‌കർ,ഹസ്സൈനാർ നെല്ലിശ്ശേരി,അജ്മൽ എടപ്പാൾ എന്നിവർ പ്രസംഗിച്ചു.എംകെ മുജീബ്, കെവി റസാഖ്, പി സാദിഖലി,ഷുഹൈബ് ഹുദവി, റഫീഖ് ചേകനൂർ,മുത്തു കടകശ്ശേരി, ഷാഫി അയങ്കലം, അഫ്സൽ എടപ്പാൾ, സജീർ എംഎം, ഉണ്ണി മരക്കാർ എന്നിവർ റാലിക്ക് നേതൃത്വം നൽകി