23 April 2024 Tuesday

പെരുമ്പിലാവ് അക്കിക്കാവിൽ സ്കൂട്ടറും ലോറിയും കൂട്ടിയിച്ച് അപകടം;സ്കൂട്ടർ യാത്രികനായ മലപ്പുറം എടരിക്കോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.

ckmnews

പെരുമ്പിലാവ് അക്കിക്കാവിൽ സ്കൂട്ടറും ലോറിയും കൂട്ടിയിച്ച് അപകടം;സ്കൂട്ടർ യാത്രികനായ മലപ്പുറം എടരിക്കോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.


പെരുമ്പിലാവ്:ലോറിയിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന യുവാവിനു ഗുരുതരമായി പരിക്കേറ്റു. മലപ്പുറം എടരിക്കോട് മുടവൻക്കാടൻ വീട്ടിൽ ഫഹദ് (19) ആണ് മരിച്ചത്. സുഹൃത്ത് മുഹമ്മദ് ഫായിസിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്ന് പുലർച്ചെ  പെരുമ്പിലാവിലെ അക്കിക്കാവിൽ വെച്ചായിരുന്നു അപകടം.മൂന്നാറിൽ നിന്ന് തിരിച്ച് പോകുന്നതിനിടയിലാണ് അപകടം. 

ഗുരുതരമായി പരിക്കേറ്റ യുവാവിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.