20 April 2024 Saturday

ആയുധ അഭ്യാസം നടത്തി അക്രമ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന ആഭ്യന്തരവകുപ്പ് വൻ പരാജയം:ആര്യാടൻ ഷൗക്കത്ത്

ckmnews

ആയുധ അഭ്യാസം നടത്തി അക്രമ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന ആഭ്യന്തരവകുപ്പ് വൻ പരാജയം:ആര്യാടൻ ഷൗക്കത്ത്


എടപ്പാൾ:ആശയ ദാരിദ്ര്യം സംഭവിച്ച വർഗീയ പാർട്ടികൾ പരസ്പരം വെട്ടി കൊന്നൊടുക്കുമ്പോൾ കയ്യും കെട്ടി നോക്കി ഇരിക്കുന്ന അഭ്യന്തര വകുപ്പിന്റെ പരാജയമാണ് കേരളത്തിൽ ഇന്നത്തെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.സാധാരണക്കാരായ കേരളത്തിലെ ജനങ്ങൾക്ക് യാതൊരു  ഉപകാരവുമില്ലാത്ത കെ റയിൽ ആർക്കുവേണ്ടിയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ആര്യാടൻ ഷൗക്കത്ത് ആവശ്യപ്പെട്ടു. എടപ്പാളിലെ മുതിർന്ന നേതാവായിരുന്ന എൻ നന്ദകുമാറിന്റെ സ്മരണയിൽ പണികഴിപ്പിച്ച യൂത്ത് കോൺഗ്രസ് മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എൻ. നന്ദകുമാർ സ്മാരക യൂത്ത് കോൺഗ്രസ്സ് ഓഫീസ് കെ.പി.സി.സി. ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.യോഗത്തിൽ തവനൂർ ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് ഇ.പി. വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ.പി. രാജീവ്, തവനുർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് സി.രവിന്ദ്രൻ ,ഡിസിസി അംഗങ്ങളായ കെ.വി.നാരായണൻ ,സുരേഷ് പൊൽപ്പാക്കര , ദളിത് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പ്രകാശൻ കാലടി , ഷെഫീഖ് കൈ മലഗ്ഗേരി ,എസ്.സുധീർ , വി.പി.കുഞ്ഞിമൊയ്തീൻ , കെ.വി.മോഹനൻ, കെ.രാജീവ്,കെ.ജി.ബെന്നി, കാവിൽ ഗോവിന്ദൻക്കുട്ടി, ടി.വി. ഷെബീർ അഡ്വ.രജ്ഞിത്ത് ടി പഞ്ചായത്ത് അംഗങ്ങളായ കെ.പി. സിന്ധു ,കെ.പി. അച്ചുതൻ , മഹിളാ നേതാക്കളായ ജിഷഷാജു അഡ്വകവിതാശങ്കർ ,മോഹൻ പൊൽപ്പാക്കര ,പ്രവാസി കോൺഗ്രസ്സ് നേതാവ് മുത്തു പൂക്കറത്തറ, വിജയാനന്ദ് എൻ , കെബീർ പി.വി , ബാബു സി, സുധാകരൻ കെ , സുരേഷ് സി എന്നീവർ സംസാരിച്ചു