25 April 2024 Thursday

ചങ്ങരംകുളം സ്റ്റേഷനിലെ പോലീസുകാര്‍ക്ക് റൈന്‍ കോട്ടുകള്‍ സമ്മാനിച്ച് അന്‍ഷി ഗ്രൂപ്പ്

ckmnews

ചങ്ങരംകുളം സ്റ്റേഷനിലെ പോലീസുകാര്‍ക്ക് റൈന്‍ കോട്ടുകള്‍ സമ്മാനിച്ച് അന്‍ഷി ഗ്രൂപ്പ്

ചങ്ങരംകുളം:നിയമപാലകര്‍ക്ക് സൗജന്യമായി റൈന്‍ കോട്ടുകള്‍ സമ്മാനിച്ച് അന്‍ഷി ഗ്രൂപ്പ് എടപ്പാള്‍.ചങ്ങരംകുളം പോലീസ് സ്റ്റേഷനിലെ 35 ഓളം വരുന്ന പോലീസുകാര്‍ക്കാണ് അന്‍ഷി ഗ്രൂപ്പ് ചെയര്‍മാന്‍  ഷിമില്‍ മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ മഴക്കോട്ടുകള്‍ വിതരണം ചെയ്തത്.ചങ്ങരംകുളം സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ സിഐ ബഷീര്‍ ചിറക്കല്‍ കോട്ടുകള്‍ ഏറ്റുവാങ്ങി.പ്രളയകാലത്തും കോവിഡ് പ്രതിസന്ധിയിലും പ്രദേശത്ത് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അന്‍ഷി ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് കോട്ടുകള്‍ സ്വീകരിച്ച് സിഐ പറഞ്ഞു.