20 April 2024 Saturday

എടപ്പാൾ സഹായിയിലെ അന്തേവാസികൾക്ക് നിത്യോപയോഗ സാധനങ്ങൾ കൈമാറി

ckmnews

എടപ്പാൾ സഹായിയിലെ അന്തേവാസികൾക്ക് നിത്യോപയോഗ സാധനങ്ങൾ കൈമാറി


എടപ്പാൾ: സഹായിയിലെ അന്തേവാസികൾക്ക് നിത്യോപയോഗ സാധനങ്ങൾ കൈമാറി.ചങ്ങരംകുളത്തെ ചുമട്ടുതൊഴിലാളിയായ കെ.ബി ശിവദാസനാണ് എടപ്പാൾ സഹായിലെ അന്തേവാസികൾക്ക് കട്ടിൽ,ബഡ്,തലയിണ,ബെഡ്ഷീറ്റ് വസ്ത്രങ്ങൾ തുടങ്ങിയവ കൈമാറിയത്. കോൺഗ്രസ് നേതാവായിരുന്ന കെ സി അഹമ്മദിൻ്റെ അനുസ്മരണ ദിനത്തിൻ്റെ ഭാഗമായി ആലങ്കോട്, നന്നംമുക്ക് മണ്ഡലം കമ്മിറ്റികളുടെ സഹകരണത്തോടെ  സഹായം ഒരുക്കിയത്. എടപ്പാൾ സഹായിയിൽ നടന്ന പരിപാടി വി.സെയ്തു മുഹമ്മദ് തങ്ങൾ ഉദ്ഘാടനം ചെയ്തു.സാധനങ്ങൾ സഹായിയുടെ ഭാരവാഹി ശബരി വേലപ്പൻ ഏറ്റുവാങ്ങി.നാഹിർ ആലുങ്കൽ അധ്യക്ഷത വഹിച്ചു. കെ.സി. അഹമ്മദ് അനുസ്മരണ പ്രഭാഷണം സുരേഷ് പൊൽപ്പാക്കര നിർവഹിച്ചു. അഷ്റഫ് പുറത്താട്ട്, പ്രണവം പ്രസാദ്, അലിമോൻ നരണിപ്പുഴ, എസ്. സുധീർ, പവിത്ര കുമാർ, എം.ടി. ഷെരീഫ് മാസ്റ്റർ, നിഥിൻ ഭാസ്കർ ,കെ. സി. അലി, കെ.ബി. ശിവദാസൻ തുടങ്ങിയവർ സംസാരിച്ചു.കെ സി അഹമ്മദിൻ്റെ പത്താം ചരമ വാർഷികത്തിൻ്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.