19 April 2024 Friday

പി എസ് സിയിലെ അപ്രഖ്യാപിത നിയമന നിരോധനത്തിനെതിരെ ചങ്ങരംകുളം സ്വദേശി നടത്തുന്ന ഒറ്റയാള്‍ സമരം ശ്രദ്ധേയമാവുന്നു.

ckmnews

പി എസ് സിയിലെ അപ്രഖ്യാപിത നിയമന നിരോധനത്തിനെതിരെ ചങ്ങരംകുളം സ്വദേശി നടത്തുന്ന ഒറ്റയാള്‍ സമരം ശ്രദ്ധേയമാവുന്നു.


ചങ്ങരംകുളം:പി എസ് സിയിലെ അപ്രഖ്യാപിത നിയമന നിരോധനത്തിനെതിരെ ചങ്ങരംകുളം സ്വദേശി നടത്തുന്ന ഒറ്റയാള്‍ സമരം ശ്രദ്ധേയമാവുന്നു.ശബരിമല പൗരത്വബില്‍ തുടങ്ങിയ വിഷയങ്ങളില്‍ സംസ്ഥാനത്ത് നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ചങ്ങരംകുളം സ്വദേശിയായ സുനില്‍ വളയംകുളമാണ് പി എസ് സിയിലെ അപ്രഖ്യാപിത നിയമന നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഗാന്ധി പ്രതിമക്ക് മുന്നില്‍ നില്‍പ്പ് സമരം നടത്തി ജനശ്രദ്ധ നേടുന്നത്.പി എസ് സി അപ്രഖ്യാപിത നിയമന നിരോധനം പിൻവലിച്ചു നിയമനങ്ങൾ വേഗത്തിലാക്കുക,പുനർവിന്യാസം തീരുമാനം പിൻവലിക്കുക,ഫയർഫോഴ്സ് എക്സ്ചേഞ്ച് വാർഷിക നിയമനം റദ്ദാക്കുക,എൽജിഎസ് റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം വേഗത്തിലാക്കുക,റാങ്ക് ഹോൾഡേഴ്സ് ആവശ്യങ്ങൾ അടിയന്തര പരിഹാരം കാണുക,നിയമനം കുറഞ്ഞ തസ്തികകളിൽ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി നൽകുക,ദിവസവേതനക്കാരെ  പുറത്താക്കുക,സ്വന്തക്കാരെ കുത്തിനിറച്ച് ഉദ്യോഗാർത്ഥികളെ ചതിക്കുന്ന വഞ്ചനാപരമായ നിലപാടില്‍ നിന്നും പിന്തിരിയുക.തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ സുനില്‍ വളയംകുളം സംസ്ഥാനത്ത് ഉടനീളം ഒറ്റയാള്‍ സമരം തുടരുന്നത്.മലയാളികളുടെ കോടികള്‍ തട്ടിയെടുക്കുന്ന ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കണമെന്നാവശ്യപ്പെട്ട് സുനില്‍ നടത്തുന്ന സമരങ്ങളും പ്രതിഷേധങ്ങളും ജനശ്രദ്ധനേടിയിരുന്നു.പ്രദേശത്ത് സാമൂഹ്യ സേവനരംഗത്ത് നിറസാന്നിധ്യമായ സുനില്‍ വളയംകുളം സ്വന്തമായി യൂറ്റൂബ് ചാനലുകളിലൂടെയും ഫെയ്സ്ബുക്കിലൂടെയും നടത്തുന്ന പ്രതിഷേധത്തിന് സമൂഹത്തില്‍ വലിയ ജനപിൻന്തുണയാണ് ലഭിക്കുന്നത്.