18 April 2024 Thursday

മാറഞ്ചേരി പഞ്ചായത്തിലെ നൂറോളം കുടുംബങ്ങൾക്ക് അന്തിയുറങ്ങണം:അടച്ചുറപ്പുള്ള വീട്ടിൽ

ckmnews

മാറഞ്ചേരി പഞ്ചായത്തിലെ നൂറോളം കുടുംബങ്ങൾക്ക് അന്തിയുറങ്ങണം:അടച്ചുറപ്പുള്ള വീട്ടിൽ 


മാറഞ്ചേരി:അന്തിയുറങ്ങാന്‍ അടച്ചുറപ്പുള്ളൊരു വീട് സ്വപ്‌നം കണ്ടു കഴിയുകയാണ്  മാറഞ്ചേരി പഞ്ചായത്തിലെ നിരവധി കുടുംബങ്ങള്‍. മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന ഷെഡില്‍ കഴിയുന്നത് നൂറോളം വീട്ടുകാരാണ്. നിരവധി ഭവന പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുമ്പോഴും ഒന്നും അര്‍ഹരിലേക്കെത്തുന്നില്ലെന്ന് ഇവരുടെ ജീവിതം തെളിയിക്കുന്നു.സർക്കാർ സഹായം ലഭിക്കുന്നതിനായി വർഷങ്ങയായി ഇവിടുത്തുകാർ ഓഫിസുകളിൽ കയറി ഇറങ്ങുകയാണ്.വീട് ലഭിക്കാനായി പഞ്ചായത്തില്‍ വര്‍ഷങ്ങളായി ഇവര്‍ അപേക്ഷ നല്‍കുന്നുണ്ടെങ്കിലും പഞ്ചായത്തും കൈമലര്‍ത്തുന്നു.ലൈഫ് പദ്ധതി പോലും അട്ടിമറിക്കുന്നതായും പ്ലാസ്റ്റിക്ക് ഷീറ്റുകൊണ്ട് മറച്ച വിട്ടിൽ കഴിയുന്ന ഇവർ പറയുന്നത്.ചിലർ വീടിൻ്റെ തറപ്പണി അടക്കം നടത്തി വർഷങ്ങളായി സർക്കാർ സഹായത്തിന് കാത്തിരിക്കുയാണ് 

നല്ലൊരു വിടില്ലാത്തതിനാൽ

വിവാഹങ്ങൾ പോലും നടക്കാത്ത അവസ്ഥയാണെന്ന് രക്ഷിതാക്കൾ പറയുന്നു.വിദ്യാർത്ഥികളടക്കമുള്ള പ്രായമായ പെൺകുട്ടികൾ ഇത്തരം ഫ്ലക്സ് കൊണ്ട് മൂടിയ ചെറിയ വീടുകളിലാണ്  താമസം.കൂലിപണിക്കാരയ പാവപ്പെട്ട നൂറോളം  കുടുംമ്പങ്ങളെ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ പൂര്‍ണമായും അവഗണിക്കുകയാണ്.