20 April 2024 Saturday

കെ-റെയില്‍:സര്‍വ്വേക്കെത്തിയവരെ സമരസമിതി പ്രര്‍ത്തകര്‍ തടഞ്ഞു

ckmnews

കെ-റെയില്‍:സര്‍വ്വേക്കെത്തിയവരെ സമരസമിതി പ്രര്‍ത്തകര്‍ തടഞ്ഞു


എടപ്പാൾ: കെ-റെയില്‍ സര്‍വ്വേക്കെത്തിയവ രെ സമരസമിതി പ്രര്‍ത്തകര്‍ തടഞ്ഞു.വട്ടംകുളം താഴത്തങ്ങാടിയില്‍ വെച്ചാണ് നാട്ടുകാരും സമര സമിതി ഭാരവാഹികളും സര്‍വ്വേ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമുണ്ടായത്.വ്യാഴാഴ്ച കാലത്തായിരുന്നു സംഭവം.ചങ്ങരംകുളം പോലീസെത്തി സമരക്കാരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.എന്നാല്‍ സര്‍വ്വേ നിര്‍ത്തിയാല്‍ മാത്രമേ ഇവിടെ നിന്നും പിന്മാറൂ എന്ന് സമരക്കാര്‍ അറിയിച്ചു. തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരും സെക്ഷന്‍ എന്‍ജിനീയറുമെത്തി ചര്‍ച്ച നടത്തി. സ്ഥലം പരിശോധിക്കുകയാണ് ചെയ്യുന്നതെന്നും തറക്കല്ലിടില്ലെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി. ഇതോടെയാണ് സമരക്കാര്‍ പിന്‍മാറിയത്. പ്രതിഷേധ സമരത്തില്‍ പത്തല്‍ അഷ്‌റഫ് , എംഎ നജീബ്, എംകെഎം അലി, ഭാസ്‌കരന്‍ വട്ടംകുളം, ഹസൈനാര്‍ നെല്ലിശ്ശേരി എന്നിവര്‍ പങ്കെടുത്തു.