29 March 2024 Friday

പൊന്നാനി നഗരസഭാ വൈസ് ചെയർപേഴ്സനെ അസഭ്യം പറഞ്ഞ സംഭവം യുവാവ് അറസ്റ്റിൽ

ckmnews

പൊന്നാനി നഗരസഭാ വൈസ് ചെയർപേഴ്സനെ അസഭ്യം പറഞ്ഞ സംഭവം യുവാവ് അറസ്റ്റിൽ


പൊന്നാനി:പൊന്നാനി നഗരസഭാ വൈസ് ചെയർപേഴ്സനെ അസഭ്യം പറഞ്ഞ സംഭവം യുവാവ് അറസ്റ്റിൽ.കൈലാസംകുളം സ്വദേശിയും, ലോറി ഡ്രൈവറുമായ കളിയത്ത് ഷഫീഖിനെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്.പൊന്നാനി നഗരസഭ വൈസ് ചെയർപേഴ്സണും, മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറിയുമായ ബിന്ദു സിദ്ധാർത്ഥനാണ് യുവാവിനെതിരെ പരാതി നൽകിയത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ സി.പി.ഐ.എം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിൽ വെച്ച് കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്നാണ് പരാതി.ഷഫീഖിൻ്റെ സഹോദരനും ലോറിയിലെ സഹായിയുമായ ഹാഷിമിനെതിരെയും പരാതി നൽകിയിട്ടുണ്ട്.