09 December 2022 Friday

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന പായസം പാചക മത്സരം ഡിസംബർ 19-ന് നടക്കും

ckmnews

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന പായസം പാചക മത്സരം ഡിസംബർ 19-ന് നടക്കും


മാറഞ്ചേരി:പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ജനുവരി 28, 29, 30 തിയ്യതികളിൽ പൊന്നാനിയിൽ നടത്തുന്ന 14-ാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന

 ഭാഗമായി PCWF പായസം പാചക മത്സരം (തക്കാരം-21) ഡിസംബർ 19-ന് ഞായറാഴ്ച വൈകിട്ട് 2 മുതൽ 16 വരെ കാഞ്ഞിരമുക്ക് ബിയ്യം പാർക്കിൽ (ഡിടിപിസി) നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. അമ്പതോളം വനിതകൾ പ്രത്യേകം രുചിമാധുര്യത്തോടെ തയ്യാറാക്കി പ്രദർശിപ്പിക്കുന്ന പായസത്തിന്റെ മികവളക്കുന്ന വിധി പ്രഖ്യാപനത്തോടെ പൊന്നാനി തനിമയുടെ പാചകറാണിക്ക് കിരീടമണിയാൻ അവസരമൊരുങ്ങുംപശ്ചാത്തല സംഗീതത്തിന്റെ താളമേളങ്ങളും, കലാഭവൻ അഷ്റഫ് ടീമിന്റെ കലാപരിപാടികളും പാർക്കിന് കലാസന്ധ്യയൊരുക്കും.പരിപാടിയുടെ നടത്തിപ്പിനായി മുനീറ ടി.റജുല ആലുങ്ങൽ എന്നിവർ ചെയർപേഴ്സൻസായുംആരിഫ കൺവീനറായും വിപുലമായ കൂട്ടായ്മ പ്രവർത്തിച്ചുവരുന്നുണ്ട്.മാറഞ്ചേരി കമ്മിറ്റി ആതിധേയത്വം വഹിക്കും.പൊന്നാനിത്വത്തെ കണ്ണി ചേർക്കുന്ന ലോകത്തിലെ എല്ലാ രാജ്യളിലും പ്രവർത്തിക്കുന്നവരുടെ ആഗോള സംഘടനയായി PCWF വളർന്നു കഴിഞ്ഞു. സാമൂഹ്യമാറ്റത്തിന് വേണ്ടിയും,ശബ്ദമില്ലാത്തവരുടെ ശബ്ദമായും സർവ്വ മണ്ഡലങ്ങളിലും കെടാവിളക്കായി വേറിട്ട പ്രവർത്തനം നടത്തി PWF മുന്നേറുകയാണെന്നും ഭാരവാഹികൾ പറഞ്ഞു.മാറഞ്ചേരി PWF അംഗങ്ങളുടെ ജനറൽബോഡി കൺവെൻഷൻ മുക്കാല തണൽ ഓഡിറ്റോറിയത്തിൽ വെച്ച് ഡിസംബർ 22-ന് അജിത് കൊളാടി ഉൽഘാടനം ചെയ്യും.പായസ വിജയികൾക്കുള്ള സമ്മാന ദാനം മാറഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സമീറ ഇളയോടത്ത് നിർവ്വഹിക്കും.19 വാർഡുകളിലും അശരണർക്ക് മരുന്നിനുള്ള സഹായം നൽകി.മെമ്പർഷിപ്പ് പ്രവർത്തനം പൂർത്തികരിച്ചെന്ന് ഭാരവാഹികൾ അറിയിച്ചു.പത്രസമ്മേളനത്തിൽ പ്രസിഡണ്ട് ഇ.ഹൈദരാലി, ജനറൽ സെക്രട്ടറി എം.ശ്രീരാമനുണ്ണി, മുഖ്യ രക്ഷാധികാരി ടി അബ്ദു, ആരിഫ പി. കോമളം.കെ പി. സുനീറ അൻവർ യു എന്നിവർ പങ്കെടുത്തു.

ckmnews