29 March 2024 Friday

എടപ്പാൾ മേൽപ്പാലം:ഭാരശേഷി പരിശോധന തുടങ്ങി

ckmnews

എടപ്പാൾ മേൽപ്പാലം:ഭാരശേഷി പരിശോധന തുടങ്ങി


എടപ്പാൾ: നിർമാണം പൂർത്തിയായി ഉദ്ഘാടനം കാത്തുകിടക്കുന്ന എടപ്പാൾ മേൽപ്പാലത്തിന്റെ ഭാരശേഷി പരിശോധനയ്ക്കും ടാറിങ് ഗുണമേൻമ പരിശോധനയ്ക്കും തുടക്കമായി. 13.65 കോടി രൂപ ചെലവിൽ നിർമിച്ച 220 മീറ്റർ നീളവും 7.5. മീറ്റർ വീതിയുമുള്ള പാലത്തിന് എത്ര ടൺ ഭാരം താങ്ങാനുള്ള ശേഷിയുണ്ടെന്ന് വിലയിരുത്താനുള്ള പരിശോധനയാണിത്. ഉദ്ഘാടനത്തിന് മുൻപ് ഇനി ശേഷിക്കുന്ന പ്രധാന ജോലിയാണിത്.റോഡ്സ് ആൻഡ് ബ്രിഡ്ജസ് െഡവലപ്മെന്റ്‌ കോർപ്പറേഷൻ കേരള (ആർ.ബി.ഡി.സി.കെ.)യുടെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുന്നത്