29 March 2024 Friday

വെളിയംകോട് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മരത്തിലിടിച്ച് ഒരാൾ മരിച്ചു:രണ്ടു പേർക്ക് പരിക്ക്

ckmnews

വെളിയംകോട് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മരത്തിലിടിച്ച് ഒരാൾ മരിച്ചു:രണ്ടു പേർക്ക് പരിക്ക്


എരമംഗലം:വെളിയംകോട് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മരത്തിലിടിച്ച് ഒരാൾ മരിച്ചു, രണ്ടു പേർക്ക് പരിക്കേറ്റു.പുതുപൊന്നാനി സ്വദേശിയും, ഇപ്പോൾ വെളിയംകോട് ബീവിപ്പടി പടിഞ്ഞാറു ഭാഗം താമസിക്കുന്നതുമായ ചേക്കൻ്റകത്ത് ഹമീദ് മകൻ ആസിഫ് ആണ് മരിച്ചത്.ചാവക്കാട് പൊന്നാനി ദേശീയപാതയിൽ വെളിയംകോട് ,ബീവിപ്പടിയിലാണ് ഓട്ടോ നിയന്ത്രണം വിട്ട് മരത്തിലിടിച്ചത്.അപകടത്തിൽ പരിക്ക് പറ്റിയ ആസിഫ്, ജാഷിർ, സഫ്വാൻ, എന്നിവരെ  പൊന്നാനി താലൂക്കാശുപത്രിയിൽലും വിദഗ്ദ ചികിത്സക്കായി ആസിഫിനെ അമല ആശുപത്രിയിലേക്ക് കൊണ്ടു പോകുകയും ചെയ്തെങ്കിലും ആസിഫ് മരണപ്പെടുകയായിരുന്നു.