28 March 2024 Thursday

വൈദ്യുതി ബിൽ വർദ്ധനവിനെതിരെ ബിജെപി വട്ടംകുളം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു

ckmnews

വൈദ്യുതി ബിൽ വർദ്ധനവിനെതിരെ  ബിജെപി വട്ടംകുളം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു

എടപ്പാൾ: ലോക്ക് ഡൗൺ കാലത്തെ അപ്രഘ്യാപിത വൈദ്യുതി ബിൽ വർദ്ധനവിനെതിരെ  ബിജെപി വട്ടംകുളം പഞ്ചായത്ത്കമ്മിറ്റി പ്രതിഷേധ ജ്വാല തെളിയിച്ചു. വട്ടംകുളത്ത് നടന്ന പരിപാടിക്ക് സുധൻ കവുപ്ര സ്വാഗതം പറഞ്ഞു. ഇ നരേഷ്കുമാർ അധ്യക്ഷതവഹിച്ചു. മണ്ഡലംവൈസ് പ്രസിഡന്റ് എം നടരാജൻ ഉദ്ഘാടനം ചെയ്തു. മോഹനൻ ആതാവിൽ.സുജീഷ്. പി പി, യുവമോർച്ച വട്ടംകുളം പഞ്ചായത്ത് പ്രസിഡണ്ട്‌  വിനീഷ് ,മണികണ്ഠൻ തടത്തിൽ. പ്രജീഷ് കല്ലാനികാവ്.  അനീഷ്. രാഗേഷ്. എന്നിവർ പ്രസംഗിച്ചു.