19 April 2024 Friday

ചിറക്കലിൽ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് അപകടം:ബസ് യാത്രികർ ഉൾപ്പെടെ ഏഴുപേർക്ക് പരിക്ക്.

ckmnews

ചിറക്കലിൽ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് അപകടം:ബസ് യാത്രികർ ഉൾപ്പെടെ ഏഴുപേർക്ക് പരിക്ക്.


പഴഞ്ഞി ചിറക്കലിൽ ബൈക്കിലിടിക്കുന്നത് ഒഴിവാക്കാനായി വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് ഏഴ് പേർക്ക് പരിക്കേറ്റു.ബസിന് പിറകിൽ മറ്റൊരു ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികനും പരിക്കേറ്റു.അപകടത്തിൽ പരിക്കുപറ്റിയ ബസ് യാത്രക്കാരായ പ്രമോദ് (30), ഷമീർ (42), സിന്ധു (42), ഗ്രീഷ്മ (31), അനന്തകൃഷണൻ (26) സുജ (46), ബൈക്ക് യാത്രികൻ, എന്നിവരെ കുന്ദംകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചിറക്കൽ - കുന്ദംകുളം റൂട്ടിൽ സർവ്വീസ് നടത്തുന്ന ആര്യ ബസ്സാണ് അപകടത്തിൽപെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ല