19 April 2024 Friday

കുരുന്ന് സഹോദരങ്ങള്‍ക്ക് സ്നേഹ സമ്മാന വിതരണം നടത്തി

ckmnews

കുരുന്ന് സഹോദരങ്ങള്‍ക്ക്  സ്നേഹ സമ്മാന വിതരണം നടത്തി


എടപ്പാൾ:നെല്ലിശ്ശേരി എ.യു.പി.സ്കൂളില്‍ 

 പഠന പുസ്തകങ്ങള്‍  വിതരണം ചെയ്തു.പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ പുനര്‍ജ്ജനിയുടെ ആഭിമുഖ്യത്തില്‍ സ്കൂള്‍ അങ്കണത്തില്‍ വെച്ച്  നടന്ന ചടങ്ങ് വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കഴുങ്കില്‍ മജീദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.പ്രധാന അദ്ധ്യാപിക റംല ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍,വാര്‍ഡ് മെമ്പര്‍ ഹസ്സൈനാര്‍ നെല്ലിശ്ശേരി,ജാബി അമ്പലത്ത്,അനില്‍ കുമാര്‍ കെ.ടി.,സിന്ദു ടീച്ചര്‍,നൂര്‍ജഹാന്‍ ടീച്ചര്‍ തുടങ്ങിയവര്‍ സംബന്ധിച്ച് സംസാരിച്ചു.ബിന്ദു ടീച്ചര്‍ സ്വാഗതവും  ഹാരിസ് ചിറ്റഴിക്കുന്ന് നന്ദിയും പറഞ്ഞു.