20 April 2024 Saturday

വിദ്യാര്‍ത്ഥികളുടെ പഠനത്തിന് സൗജന്യ കേബിള്‍ കണക്ഷനുമായി തണ്ടലത്ത് കേബിള്‍ ടിവി

ckmnews

വിദ്യാര്‍ത്ഥികളുടെ പഠനത്തിന് സൗജന്യ കേബിള്‍ കണക്ഷനുമായി തണ്ടലത്ത് കേബിള്‍ ടിവി

ചങ്ങരംകുളം:നിര്‍ദ്ധരരായ വിദ്യാര്‍ത്ഥികളുടെ പഠനത്തിന് സൗജന്യ കേബിള്‍ കണക്ഷനുമായി തണ്ടലത്ത് കേബിള്‍ ടിവി.ചിയ്യാനൂര്‍ കോട്ടേലെ അംഗനവാടിയില്‍ ആരംഭിച്ച ഓണ്‍ലൈന്‍ പഠന കേന്ദ്രത്തിലേക്ക് അധ്യാപക സംഘടനയായ കെഎസ്ടിഎ നല്‍കിയ സൗജന്യ ടിവിക്ക് വേണ്ട കേബിള്‍ കണക്ഷന്‍ സൗജന്യമായി നല്‍കിയത് തണ്ടലത്ത് കേബിള്‍ ടിവി യാണ്.കൂടാതെ ചങ്ങരംകുളം മേഖലയിലെ ആലംകോട്,പെരുമുക്ക് മേഖലകളിലും ഇതിനോടകം പഠന സൗകര്യങ്ങള്‍ക്കായി സൗജന്യ കണക്ഷന്‍ നല്‍കിയതായി കേബിള്‍ ടിവി ഉടമ പറഞ്ഞു.പ്രദേശത്ത് ഇത്തരം സാഹചര്യത്തില്‍ പഠനം മുടങ്ങുന്നവര്‍ക്കായി സൗജന്യമായി കേബിള്‍ കണക്ഷന്‍ നല്‍കാന്‍ തയ്യാറാണെന്ന് കേബിള്‍ ഉടമകളായ തണ്ടലത്ത് വിജയന്‍,തണ്ടലത്ത് വിനോദ് എന്നിവര്‍ പറഞ്ഞു.സംസ്ഥാനത്ത് മുഴുവന്‍ ഇത്തരത്തില്‍ പഠനം മുടങ്ങുന്ന കുട്ടികള്‍ക്ക് കേബിള്‍ കണക്ഷന്‍ സൗജന്യമായി നല്‍കാന്‍ കേബിള്‍ നെറ്റ് വര്‍ക്ക് ഉടമകള്‍ തീരുമാനിച്ചിട്ടുണ്ട്