23 April 2024 Tuesday

പോർക്കുളത്ത് നിന്നും 22 ലിറ്റർ വിദേശ മദ്യവുമായി മൂന്നംഗ സംഘം പിടിയിലായി

ckmnews

പോർക്കുളത്ത് നിന്നും 22 ലിറ്റർ വിദേശ മദ്യവുമായി മൂന്നംഗ സംഘം പിടിയിലായി


കുന്നംകുളം:22 ലിറ്റർ വിദേശ മദ്യവുമായി മൂന്നംഗ സംഘം പിടിയിലായി. പഴഞ്ഞി പട്ടിത്തടം സ്വദേശികളായ ജയരാജൻ (53), റെന്നി (അപ്പു -54 ),  മണികണ്ഠൻ(40) എന്നിവരെയാണ് കുന്നംകുളം എക്സൈസ് ഇൻസ്പെക്ടർ ടി.എ സജീഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 22 ലിറ്റർ വിദേശ മദ്യം പിടിച്ചെടുത്തു.