20 April 2024 Saturday

ജി എച്ച് എസ് എസ് കുമരനല്ലൂർ ലാപ് ടോപ്പ് വിതരണം ചെയ്തു

ckmnews

ജി എച്ച് എസ് എസ് കുമരനല്ലൂർ  ലാപ് ടോപ്പ് വിതരണം ചെയ്തു


എടപ്പാൾ:ജി എച്ച് എസ് എസ് കുമരനല്ലൂർ  വിദ്യാകരണം പദ്ധതിയുടെ ഭാഗമായി  സർക്കാർ അനുവദിച്ച ലാപ് ടോപ്പ് വിതരണം ചെയ്തു. കപ്പൂർ ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു സ്കൂൾ  പി ടി എ പ്രസിഡണ്ട് എം.എ.നവാബ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗം  കെ.വി.ബാലകൃഷ്ണൻ  വാർഡ് മെമ്പർ ഫസീല ടീച്ചർ, എച്ച് എം സുനിത ടീച്ചർ, പ്രിൻസിപ്പൾ റാണി അരവിന്ദ്, സ്റ്റാഫ് സെക്രട്ടറി അജയൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.