20 April 2024 Saturday

ഹസ്നയുടെ മരണം:കുറ്റിപ്പുറം ഗവ.താലുക്ക് ആശുപത്രിയിലേക്ക് ഡിസംബർ 18 ന് ബഹുജന മാർച്ച് നടത്തും

ckmnews

ഹസ്നയുടെ മരണം:കുറ്റിപ്പുറം ഗവ.താലുക്ക് ആശുപത്രിയിലേക്ക് ഡിസംബർ 18 ന് ബഹുജന മാർച്ച് നടത്തും

           കുറ്റിപ്പുറം:അലർജിക്ക് കുത്തിവെപ്പ് എടുത്തതിനെ തുടർന്ന് ഇക്കഴിഞ്ഞ നവംബർ 27ന് കുറ്റിപ്പുറം കാങ്കപ്പുഴ തോണിക്കടവത്ത് സബാഹിൻ്റെ ഭാര്യ ഹസ്ന (27) മരണപ്പെട്ട സംഭവത്തിൽ ആക്ഷൻ കമ്മറ്റിയും ബന്ധുക്കളും നാട്ടുകാരും ചേർന്ന് ശനിയാഴ്ച രാവിലെ 10 മണിക്ക് കുറ്റിപ്പുറം ഗവ.താലൂക്ക് ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നു.ഗുരുതരമായ ചികിത്സ പിഴവ് വരുത്തിയ കുറ്റിപ്പുറം താലുക്ക് ആശുപത്രിയിലെയും തൃശുർ മുളങ്കുന്നത്ത് കാവ് മെഡിക്കൽ കോളേജിലെയും ഡോക്ടർമാർക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കുക ,ഹസ്നയുടെ കുടുംബത്തിന് സർക്കാർ  നഷ്ടപരിഹാരം അനുവദിക്കുക,മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മിഷനും സംഭവത്തിൽ നടപടി സ്വീകരിക്കുക,പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫോറൻസിക് പരിശോധന ഫലവും പോലീസും വിദഗ്ദ്ധ മെഡിക്കൽ സംഘവും നടത്തിയ അന്വേഷണ റിപ്പോർട്ടും ഉടൻ പ്രസിദ്ധീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആക്ഷൻ കമ്മറ്റിയും ബന്ധുക്കളും നാട്ടുകാരും പരസ്യ പ്രതിഷേധത്തിന് ഒരുങ്ങുന്നത്.ആവശ്യങ്ങൾ അംഗീകരിക്കും വരെ തുടർസമര പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന്  ആക്ഷൻ കമ്മറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സി കെ ജയകുമാർ, ടി കെ ഇച്ചായി ബഷീർ, കെ പി അസീസ്. ടി കെ കുഞ്ഞവറാൻ ഹാജി, ടി കെ സക്കീർ ഹാജി, ടി കെ ബർക്കത് സലീം,ഹസ്നയുടെ ഭർത്താവ് ടി കെ മുഹമ്മദ് സബാഹ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു