25 April 2024 Thursday

വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതിക്ക് തുടക്കം കുറിച്ചു

ckmnews

വെളിയങ്കോട്  ഗ്രാമ പഞ്ചായത്ത്  സമഗ്ര കുടിവെള്ള  പദ്ധതിക്ക് തുടക്കം  കുറിച്ചു


എരമംഗലം -  ജല ജീവൻ മിഷൻ  പദ്ധതിയിലൂടെ 8000  കുടുംബങ്ങൾക്ക്  ഭാരതപ്പുഴയിൽ നിന്നും ശുദ്ധീകരിച്ച കുടിവെള്ളം    പൈപ്പിലൂടെ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക്  വെളിയങ്കോട്  പഞ്ചായത്തിൽ  തുടക്കമായി . കേന്ദ്ര - സംസ്ഥാന സർക്കാറിന്റെ  സഹായത്തോടെ  7000 ലക്ഷം  രൂപയാണ്  പദ്ധതിക്ക്  അനുവദിച്ചിട്ടുള്ളത് . 

ഗ്രാമപഞ്ചായത്ത്  കോൺഫറൻസ്  ഹാളിൽ ചേർന്ന   ജലജീവൻ  ഭരണസമിതി പ്രത്യേക യോഗത്തിൽ ഗ്രാമ പഞ്ചായത്ത്  കല്ലാട്ടേൽ  ഷംസു  അധ്യക്ഷത  വഹിച്ചു . കേരള  വാട്ടർ അതോറിറ്റി ടെണ്ടർ ചെയ്യുന്ന  പ്രവൃത്തി കേരള അസോസിയേഷൻ ഫോർ റൂറൽഡവലപ്പ്മെന്റ്

ഏജൻസി  ( കാർഡ് )  മുഖേനയാണ്   പദ്ധതി നടപ്പിലാക്കുക .  പദ്ധതിക്ക് വേണ്ടി  സെക്രട്ടറി ,  ഗ്രാമ പഞ്ചായത്ത് , കേരള വാട്ടർ അതോറിറ്റി ,  കാർഡ്   എന്നീ സ്ഥാപനങ്ങളുമായി 

ത്രികക്ഷി കരാർ ഒപ്പ് വെച്ചു.കാർഡ് , സംസ്ഥാന പ്രൊജക്ട് ഹെഡ് കെ. ഡി . ജോസഫ് , കാർഡ് എക്സിക്യൂട്ടീവ്ഡയറക്ടർ വി.ഉമ്മർക്കോയ , കേരള വാട്ടർ അതോറ്റി അസിറ്റന്റ് എക്സിക്യൂട്ടീവ്  എഞ്ചിനീയർ  ജോസഫ് , തുടങ്ങിയവർ  പദ്ധതി വിശദീകരിച്ചു .  വൈസ് പ്രസിഡന്റ്  ഫൗസിയ വടക്കേപ്പുറത്ത്  , സ്റ്റാന്റിംഗ് കമ്മിറ്റി  ചെയർന്മാരായ മജീദ്  പാടിയോടത്ത് , സെയ്ത്  പുഴക്കര , ശരീഫ മുഹമ്മദ് , മെമ്പർ ഹുസൈൻ പാടത്തകായിൽ   സെക്രട്ടറി  കെ .കെ.രാജൻ

പ്രൊജന്റ് കോ -ഓർഡിനേറ്റർ  ദീപക്  തുടങ്ങിയവർ സംസാരിച്ചു .