24 April 2024 Wednesday

വഖ്ഫ് സംരക്ഷണ റാലിക്കെതിരെ കേസെടുത്തതിൽ യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധിച്ചു

ckmnews

വഖ്ഫ് സംരക്ഷണ റാലിക്കെതിരെ 

കേസെടുത്തതിൽ യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധിച്ചു 


എടപ്പാൾ :മുസ്ലിം ലീഗ് 

നടത്തിയ വഖ്ഫ് സംരക്ഷണ റാലിയിൽ പങ്കെടുത്തവർക്കെതിരെ 

കേസെടുത്ത പിണറായി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച്  യൂത്ത് ലീഗ് പ്രവർത്തകർ വട്ടംകുളത്ത് 

പ്രതിഷേധ പ്രകടനം നടത്തി.തുടർന്ന് നടന്ന വിശദീകരണ യോഗം തവനൂർ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പത്തിൽ അഷ്‌റഫ്‌ ഉദ്ഘാടനം ചെയ്തു.വട്ടംകുളം പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസിഡന്റ്‌ പിവി ഷുഹൈബ് ഹുദവി അധ്യക്ഷത വഹിച്ചു.തവനൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പത്തിൽ സിറാജ്, ഹസ്സൈനാർ നെല്ലിശ്ശേരി, റഫീഖ് ചേകനൂർ, കെവി അബ്ദുള്ളക്കുട്ടി മാസ്റ്റർ, സജീർ എംഎം, ഉമ്മർ ടിയു, അനീഷ് പിഎച്, നാസർ കൊലക്കാട്,മുസ്തഫ കെ, വിവി അസലു,പിവി ഹനീഫ, ലത്തീഫ് ചിറ്റഴിക്കുന്ന്,മുഹമ്മദലി കാര്യട്ട്, പിവി അക്ബർ, മഹറൂഫ് തറക്കൽ, വിവി അജ്മൽ മൂതൂർ,അലി ചെറുകാട്,എംഎ ഉമ്മർ, എംകെ ഷുഹൈബ്, മുന്തസിർ വട്ടംകുളം എന്നിവർ നേതൃത്വം നൽകി