25 April 2024 Thursday

പിതാവിൻ്റെ ചരമ വാർഷിക ദിനത്തിൽ കുറ്റിപ്പുറം മിനി പമ്പയിൽ അന്നദാന ക്യാമ്പിൽ ഭക്ഷ്യവിഭവങ്ങൾ സമ്മാനിച്ചു

ckmnews

പിതാവിൻ്റെ ചരമ വാർഷിക ദിനത്തിൽ 

കുറ്റിപ്പുറം മിനി പമ്പയിൽ അന്നദാന ക്യാമ്പിൽ ഭക്ഷ്യവിഭവങ്ങൾ സമ്മാനിച്ചു


കുറ്റിപ്പുറം:മിനി പമ്പ അയ്യപ്പസേവാസംഘം മലപ്പുറം ജില്ലാ വൈസ് പ്രസിഡൻറ് ബാലൻ പരപ്പനങ്ങാടി തൻ്റെ പിതാവിൻ്റെ ആറാം ചരമവാർഷിക ദിനത്തിൽ മിനി പമ്പ അന്നദാന ക്യാമ്പിലേക്ക് ഒരു ചാക്ക് അരിയും രണ്ട് നാടൻ നേന്ത്രക്കുലകളുമായി എത്തി.അദ്ദേഹത്തോടൊപ്പം ബാബു പരപ്പനങ്ങാടി, രാജൻ പരപ്പനങ്ങാടി എന്നിവരും കൂടെ യുണ്ടായിരുന്നു

അന്നദാന ക്യാമ്പിൽ കോ-ഓർഡിനേറ്റർ കണ്ണൻ പന്താവൂർ,സി.കെ.കൃഷ്ണൻ, രാധാകൃഷ്ണൻ തൃക്കാവ്, കോമളം തൃക്കാവ് എന്നിവർ അരി ഏറ്റുവാങ്ങി