20 April 2024 Saturday

പ്രകൃതി സംരക്ഷണ സംഘം ഹരിതശ്രേഷ്ഠ പുരസ്ക്കാരം സമർപ്പിച്ചു

ckmnews

പ്രകൃതി സംരക്ഷണ സംഘം 

ഹരിതശ്രേഷ്ഠ പുരസ്ക്കാരം സമർപ്പിച്ചു


പെരുമ്പിലാവ് :ആറു പതിറ്റാണ്ടിൽ പരം മണ്ണിനേയും മരങ്ങളെയും സ്നേഹിച്ച കുന്നംകുളത്തുകാരുടെ സ്വന്തം വിത്തളിയൻ ' എന്ന പേരിൽ പ്രശസ്തിയാർജ്ജിച്ച പെരുമ്പിലാവ്  ആൽത്തറ സ്വദേശി തെരമങ്കലത്ത് മുഹമ്മദിനെ ( 80 ) പ്രകൃതി സംരക്ഷണ സംഘം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ

ഹരിതശ്രേഷ്ഠ പുരസ്ക്കാരം നൽകി ആദരിച്ചു.പെരുമ്പിലാവ് ആൽത്തറ വായനശാലയിൽ സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിന്റെ ഉദ്ഘാടനം കർഷക സംഘം തൃശ്ശൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗം  എം.എൻ സത്യൻ നിർവ്വഹിച്ചു.പ്രായമേറെ കഴിഞ്ഞിട്ടും മണ്ണിനോട് പടവെട്ടി നെൽകൃഷി , മഞ്ഞൾ , വാഴ , മറ്റു വിവിധയിനം കൃഷികൾ ചെയ്യുകയും പള്ളി പെരുന്നാൾ, പൂരങ്ങൾ, ഇതര ഉത്സവങ്ങൾ , ബസ്സ്റ്റാൻഡ് തുടങ്ങി ജനങ്ങൾ ഒത്തുകൂടുന്ന സ്ഥലങ്ങളിൽ കക്കക്കായ , നായ്ക്കുരണ പരിപ്പ്പോലുളള ഔഷധ ഗുണമുള്ള മരുന്നുകളും വിത്തുകളും വിൽക്കുന്നതിനാലാണ് ഇദ്ദേഹം നാട്ടുകാരുടെ സ്വന്തം വിത്തളിയനായി മാറിയത്.പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന കമ്മറ്റി അഡ്മിനിസ്ട്രേറ്റർ അനീഷ് ഉലഹന്നാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ.പൊതുപ്രവർത്തകൻ കെ ബി ജയൻ  മുഖ്യാതിഥിയായി ,

പ്രകൃതി സംരക്ഷണ സംഘം ജില്ലാ സെക്രട്ടറി ഷാജി തോമസ് എൻ പദ്ധതി വിശദീകരണം നടത്തി. ഗ്രന്ഥശാല പ്രവർത്തകരായ

സജീവ് പി , രാകേഷ് , പ്രകൃതി സംരക്ഷണ സംഘം പ്രവർത്തകരായ റഫീഖ് കടവല്ലൂർ,ഷെമീർ എൻ എം തുടങ്ങിയവർ സംസാരിച്ചു ,

പ്രകൃതി സംരക്ഷണ സംഘം കടവല്ലൂർ പഞ്ചായത്ത് എക്സിക്യൂട്ടിവ് മെമ്പർ 

പി കെ നൗഷാദ് സ്വാഗതവും

 പ്രകൃതി സംരക്ഷണ സംഘം ജില്ലാ 

കമ്മറ്റിയംഗം ശങ്കരനാരായണൻ  നന്ദിയും പറഞ്ഞു.