28 March 2024 Thursday

ഇന്ന് 82 പുതിയ രോഗികൾ, 73 പേർക്ക് രോഗമുക്തി, ജില്ലയിൽ ഇന്ന് 6 പേർക്ക് കോവിഡ് രോഗബാധ

ckmnews


സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയില്‍ 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 11 പേര്‍ക്കും, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍  7 പേര്‍ക്കും, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ 5 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 4 പേര്‍ക്കും, തൃശ്ശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 3 പേര്‍ക്ക് വീതവും, ഇടുക്കി ജില്ലയില്‍ 2 പേര്‍ക്കും, തിരുവനന്തപുരം ( ജൂൺ 12 ന് മരണമടഞ്ഞത് ), വയനാട് ജില്ലകളില്‍ നിന്നുള്ള ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്


മഞ്ചേരിയിലെ സ്വകാര്യ ലാബ് ടെക്‌നീഷ്യന്‍ മഞ്ചേരി വായ്പ്പാറപ്പടി സ്വദേശി 56 കാരനാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. 




ജൂണ്‍ അഞ്ചിന് രോഗബാധ സ്ഥിരീകരിച്ച ഇതേ ലാബിലെ ജീവനക്കാരന്‍ ആനക്കയം പന്തല്ലൂര്‍ അരീച്ചോല സ്വദേശിയുമായാണ് ഇയാള്‍ക്ക് സമ്പര്‍ക്കമുണ്ടായത്. 






2ചെന്നൈയില്‍ നിന്ന് സ്വകാര്യ ബസില്‍ മെയ് 28 ന് വീട്ടിലെത്തിയ താനാളൂര്‍ പട്ടര്‍പ്പറമ്പ് സ്വദേശി 38 വയസുകാരന്‍, 




3ഡല്‍ഹിയില്‍ നിന്ന് ബംഗളൂരു വഴി കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജൂണ്‍ 11 ന് തിരിച്ചെത്തിയ മഞ്ചേരി നറുകര സ്വദേശി 24 വയസുകാരന്‍, 




4മെയ് ആറിന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴി വീട്ടിലെത്തിയ മമ്പാട് പാന്തലിങ്ങല്‍ സ്വദേശിനി ഗര്‍ഭിണിയായ 24 വയസുകാരി, 




5റിയാദില്‍ നിന്ന് കൊച്ചി വഴി ജൂണ്‍ 11 ന് നാട്ടിലെത്തിയ തിരുവാലി പുന്നപ്പാല സ്വദേശി 49 വയസുകാരന്‍,




6ജൂണ്‍ 13 ന് ജിദ്ദയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ വെട്ടത്തൂര്‍ നിരന്നപറമ്പ് സ്വദേശി 28 വയസുകാരന്‍ എന്നിവരാണ് രോഗബാധ സ്ഥിരീകരിച്ച മറ്റുള്ളവര്‍.