19 April 2024 Friday

കാലടി കുടുംബാരോഗ്യ കേന്ദ്രത്തിലെ കോവിഡ് പോരാളികളെ ആദരിച്ചു.

ckmnews

കാലടി കുടുംബാരോഗ്യ കേന്ദ്രത്തിലെ കോവിഡ് പോരാളികളെ ആദരിച്ചു.


എടപ്പാൾ:കാലടി കുടുംബാരോഗ്യ കേന്ദ്രത്തിലെ കോവിഡ് പോരാളികളെ ആദരിച്ചു.കാലടിയംപ്രവാസി കൂട്ടായ്മയുടെ ഒന്നാം വാർഷികാഘോഷത്തിൻ്റെ ഭാഗമായിട്ടാണ് ആദരവ് ഒരുക്കിയത്. കോവിഡ് പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ ഒഴിവാക്കി സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് ഉന്നൽ നൽകിയാണ് കാലടിയംപ്രവസി കൂട്ടായ്മ ഒന്നാം വാർഷികം ആഘോഷിക്കുന്നത്.ഇതിൻ്റെ ഭാഗമായാണ് കാലടി ഗ്രാമപഞ്ചായത്തിലെ കോവിഡ് പ്രതിരോധ മുന്നണി പോരാളികളായ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരെയും ആശാ പ്രവർത്തകരെയും RRT അംഗങ്ങളെയും ആദരിച്ചത്.  കാലടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്ന ചടങ്ങ് കാലടിയം പ്രസിഡണ്ട് പി.കെ.രവീന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ  കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് ലോകത്തിന് തന്നെ മാതൃകയായ കേരളത്തിലെ കോവിഡ് പോരാളികൾക്ക് ഇത്തരം ആദരവുകൾ കൂടുതൽ ഊർജ്ജം പകരുമെന്നും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം തുടരേണ്ട സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

 FHC ക്ക് ഭൂമി നൽകിയവരെയും മന്ത്രി ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.കാലടി ഹെൽത്ത് സെൻ്റ് റിനുള്ള മൊമെൻ്റോയുടെയും ഹോസ്പിറ്റൽ ഉപകരണങ്ങളുടെ കൈമാറലും ഇ.ടി.മുഹമ്മദ് ബഷീർ എം.പി.നിർവ്വഹിച്ചു. പൊന്നാനി ബോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.രാമകൃഷ്ണൽ, കാലടി പഞ്ചായത്ത് പ്രസിഡണ്ട് അസ്ലം കെ.തിരുത്തി, ജില്ലാ പഞ്ചായത്ത് അംഗം പി.പി.മോഹൻദാസ്, തവനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.വി ശിവദാസ്, കാലടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ജി.ജിൻസി ടീച്ചർ, കാലടി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർമാൻ എൻ.കെ.അബ്ദുൾ ഗഫൂർ, മെഡിക്കൽ ഓഫീസർ ഡോ: കെ.പി.മൊയ്തീൻ, ആറാം വാർഡ് മെമ്പർ എം.രജിത തുടങ്ങിയവർ പങ്കെടുത്തു. ടി.എ ഗഫൂർ നന്ദി പറഞ്ഞു.