19 April 2024 Friday

അന്യായ തടങ്കലിന് ഒരു വർഷം; റഊഫ് ഷെരീഫിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

ckmnews

അന്യായ തടങ്കലിന് ഒരു വർഷം; റഊഫ് ഷെരീഫിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു


എടപ്പാൾ: കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ മുൻ ദേശീയ ജനറൽ സെക്രട്ടറി റഊഫ് ശരീഫിന്റെ അന്യായ തടങ്കലിന് ഒരു വർഷം പിന്നിട്ട സാഹചര്യത്തിൽ പ്രതിഷേധിച്ച് കാംപസ് ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  പ്രതിഷേധ റാലിയും സംഗമവും സംഘടിപ്പിച്ചു.എടപ്പാൾ ടൗണിൽ നടന്ന പരിപാടി കാംപസ് ഫ്രണ്ട് സംസ്ഥാന സമിതിയംഗം ടി. മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. കാംപസ് മലപ്പുറം വെസ്റ്റ്‌ ജില്ലാ പ്രസിഡന്റ് സുഹൈബ് ഒഴൂർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ സെക്രട്ടറി അഷിയ പുത്തനത്താണി സ്വാഗതം പറയുകയും തവനൂർ ഏരിയ സെക്രട്ടറി അജ്സൽ മദിരിശ്ശേരി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫ ശനൂരി, കമ്മിറ്റി അംഗങ്ങളായ സഫ്‌വാൻ അയങ്കലം, ഫവാസ് ഒഴൂർ, മിസ്ഹബ് വളാഞ്ചേരി എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.