24 April 2024 Wednesday

ബാങ്കിൻ്റെ ഡോർ പൊട്ടി വയറിൽ തുളച്ച് കയറി പെരുമ്പാവൂരിൽ വീട്ടമ്മക്ക് ദാരുണാന്ത്യം.

ckmnews



 പെരുമ്പാവൂർ എ.എം.റോഡിലെ സ്വകാര്യ ബാങ്കില്‍ ഉച്ചക്ക് 12.30തോടെയാണ് സംഭവം. ചേരാനല്ലൂർ മങ്കുഴി വടക്കേവീട്ടിലാൻ ബീന നോബി (43) ആണ് ദാരുണമായി മരിച്ചത്.

ടൂ വീലറിലെത്തിയ ബീന ബാങ്കിൽ കയറിയതിന് ശേഷം പുറത്തിരുന്ന വണ്ടിയുടെ താക്കോൽ എടുക്കാൻ വേഗത്തില്‍ പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് അപകടം. മുൻവശത്തെ ഗ്ലാസിലിടിച്ച് വീണ ബീനയുടെ വയറില്‍ പൊട്ടിവീണ ചില്ലുകള്‍ തുളച്ച് കയറുകയായിരുന്നു. ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആഴത്തിൽ മുറിവേറ്റിരുന്നു. മൃതദേഹം പെരുമ്പാവൂർ താലൂക്കാശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.