23 April 2024 Tuesday

"ഒരുക്കം" പൊന്നാനി മണ്ഡലം മുസ്‌ലിം ലീഗ്‌ കാമ്പയിന് ശിൽപശാലയോടെ തുടക്കം

ckmnews

"ഒരുക്കം" പൊന്നാനി മണ്ഡലം മുസ്‌ലിം ലീഗ്‌ കാമ്പയിന് ശിൽപശാലയോടെ തുടക്കം


പൊന്നാനി: പൊന്നാനി മണ്ഡലം മുസ്‌ലിം ലീഗ്‌ സംഘടനാ ശാക്‌തീകരണ കാമ്പയിൻ "ഒരുക്കം 2021-22"ശിൽപശാലയോടെ തുടങ്ങി. പൊന്നാനി ആർ.വി പാലസിൽ മുസ്‌ലിം ലീഗ്‌ സംസ്‌ഥാന സെക്രട്ടറി പ്രൊഫ. കെ.കെ. ആബിദ്‌ ഹുസ്സൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു.മണ്ഡലം മുസ്‌ലിം ലീഗ്‌ പ്രസിഡണ്ട്‌ അഹമ്മദ്‌ ബാഫഖി തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.കാമ്പയിന്റെ ഭാഗമായി ഡിസംബർ 31നകം പഞ്ചായത്ത്‌ ശിൽപശാലകളും ജനുവരി 1 മുതൽ 20 വരെ യൂണിറ്റ്‌ സമ്മേളനങ്ങളും നടക്കും. യൂണിറ്റ്‌ സമ്മേളനങ്ങളിൽ നിന്ന് തെരഞ്ഞെടുക്കുന്ന പ്രതിനിധികളുടെ പഞ്ചായത്ത്‌ പ്രതിനിധി സമ്മേളനവും നടക്കും.കാമ്പയിന്റെ ഭാഗമായി മുസ്‌ലിം യൂത്ത്‌ ലീഗ്‌,എം.എസ്‌.എഫ്‌ കമ്മറ്റികളുടെ നേതൃത്വത്തിൽ കലാകായിക മത്സരങ്ങളും വനിതാലീഗിന്റെ നേതൃത്വത്തിൽ കുടുംബ കൂട്ടായ്‌മകളും സംഘടിപ്പിക്കും. തീരദേശ മേഖലക്കായി പ്രത്യേകം കർമ്മപദ്ധതികൾ ആവിഷ്‌കരിക്കും.ശിൽപശാലയിൽ മുസ്‌ലിം ലീഗ്‌ സംസ്‌ഥാന സെക്രട്ടറി ഷാഫി ചാലിയം ക്ലാസ്സെടുത്തു. ജനറൽ സെക്രട്ടറി ഷാനവാസ്‌ വട്ടത്തൂർ സ്വാഗതവും അഡ്വ.വി.ഐ.എം.അഷറഫ്‌ നന്ദിയും പറഞ്ഞു. വി.കെ.എം ഷാഫി കാമ്പയിൻ കർമ്മ പദ്ധതി വിശദീകരിച്ചു. ജില്ലാ മുസ്‌ലിം ലീഗ്‌ വൈസ്‌ പ്രസിഡണ്ടുമാരായ അഷറഫ്‌ കോക്കൂർ, എം. അബ്ദുള്ളകുട്ടി എന്നിവർ പ്രഭാഷണം നടത്തി.നിയോജകമണ്ഡലം ഭാരവാഹികളായ വി.വി. ഹമീദ്‌,വി.പി.ഹുസ്സൈൻകോയ തങ്ങൾ, ടി.കെ. അബ്ദുൽറഷീദ്‌, സി. ഇബ്‌റാഹിംകുട്ടി മാസ്റ്റർ, ഇ.പി. ഏനു, എ.വി. അഹമ്മദ്‌,എം.കെ.അൻവർ, മുസ്‌ലിം യൂത്ത്‌ ലീഗ്‌ നേതാക്കളായ ഫൈസൽ ബാഫഖി തങ്ങൾ, കെ.സി. ഷിഹാബ്‌, ഷബീർ ബിയ്യം, അഡ്വ. കെ.എ.ബക്കർ,എം.എസ്‌.എഫ്‌ നേതാക്കളായ ഇ. ഷമീർ, അശ്‌ഹർ പെരുമുക്ക്‌, റാഷിദ്‌ കോക്കൂർ,ഫർഹാൻ ബിയ്യം, ടി.കെ. അബ്ദുൽ ഗഫൂർ (എസ്‌.ടിയു), ഖദീജ മൂത്തേടത്ത്‌, പി. ബീവി, ആയിഷ ഹസ്സൻ ( വനിതാലീഗ്‌), അബ്ദുൽ ഖാദർ ആലുങ്ങൽ (കെ.എം.സി.സി), പി.പി. യൂസഫലി, പി ടി. അലി, സി.എം.യൂസഫ്‌,ടി.അഹമ്മദുട്ടി, കടവനാട്‌ കുഞ്ഞിമുഹമ്മദ്‌, എം.പി. നിസാർ,എൻ.പി.മൊയ്‌തുട്ടി ഹാജി, ആലുങ്ങൽ അഷറഫ്‌, സുബൈർ കൊട്ടിലുങ്ങൽ, എ.വി. അബ്ദുറു, സി.കെ. ബാപ്പനു ഹാജി, ഐ.പി. അബ്ദുള്ള,കെ.ടി.അബ്ദുൽഖനി, റമീസ്‌     പെരുമുക്ക്‌, അഹ്‌റാസ്‌ പാലപ്പെട്ടി എന്നിവർ പ്രസംഗിച്ചു