20 April 2024 Saturday

തബ്‌ലീഗ് ജമാഅത്തിനെ സൗദി അറേബ്യ നിരോധിച്ചു

ckmnews

റിയാദ്: ഇസ്‌ലാമിക് സംഘടനയായ തബ്‌ലീഗ് ജമാഅത്തിനെ (Tablighi Jamaat) സൗദി അറേബ്യ നിരോധിച്ചു. ‘ഭീകരവാദത്തിന്റെ കവാടങ്ങളില്‍ ഒന്ന്’ എന്ന് വിശേഷിപ്പിച്ചാണ് സൗദി (Saudi Arabia) രാജ്യത്ത് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തബ്‌ലീഗ് ജമാഅത്തിനെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി അടുത്ത വെള്ളിയാഴ്ച പള്ളികളില്‍ പ്രഭാഷണം നടത്താനുള്ള നിര്‍ദേശം സൗദി ഇസ്‌ലാമിക കാര്യ മന്ത്രാലയം നല്‍കിയിട്ടുണ്ട്.തബ്‌ലീഗ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം വഴിതെറ്റിയാണെന്നും അത് അപകടമാണെന്നും തീവ്രവാദത്തിന്റെ കവാടങ്ങളിലൊന്നാണെന്നുമാണ് മന്ത്രാലയം പറയുന്നത്. ഇത്തരം ഗ്രൂപ്പുകള്‍ സമൂഹത്തിന് ആപത്താണെന്നും തബ്‌ലീഗും ദഅ് വ ഗ്രൂപ്പും ഉള്‍പ്പെടെയുള്ള പക്ഷപാതപരമായ ഗ്രൂപ്പുകളുമായുള്ള ബന്ധം സൗദി അറേബ്യയില്‍ നിരോധിച്ചിരിക്കുന്നു എന്നും പ്രസ്താവനയില്‍ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.1926ല്‍ ഇന്ത്യയില്‍ സ്ഥാപിതമായ തബ് ലീഗ് ജമാഅത്ത് ഒരു സുന്നി ഇസ്‌ലാമിക മിഷനറി പ്രസ്ഥാനമാണ്. ലോകത്തെമ്പാടും 4 കോടി  അംഗങ്ങളാണ് സംഘടനയ്ക്കുള്ളതെന്നാണ് കണക്കാക്കപ്പെടുന്നത്.