13 August 2020 Thursday

താടിപ്പടിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ദമ്പതികള്‍ക്കും കുഞ്ഞിനും ഗുരുതര പരിക്ക്

ckmnews

ചങ്ങരംകുളം:സംസ്ഥാന പാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ദമ്പതികള്‍ക്കും കുഞ്ഞിനും ഗുരുതരമായി പരിക്കേറ്റു.ചിയ്യാനൂര്‍ സ്വദേശി കോട്ടില വളപ്പില്‍ നിസാര്‍(35)ഭാര്യ റമീമ(25)മകള്‍ കെന്‍സ(3) എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുത്രിയിലും പ്രവേശിപ്പിച്ചു.കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ താടിപ്പടിയില്‍ ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടം.

ckmnews