25 April 2024 Thursday

മകളെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ അച്ഛൻ മകളെ വീണ്ടും പീഡിപ്പിച്ച കേസിൽ പിടിയിൽ

ckmnews

മകളെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ അച്ഛൻ മകളെ വീണ്ടും പീഡിപ്പിച്ച കേസിൽ പിടിയിൽ


പാലക്കാട്: മകളെ പീഡിപ്പിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ.പോക്‌സോ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതിയാണ് വീണ്ടും മകളെ പീഡനത്തിനിരയാക്കിയത്. സംഭവത്തിൽ തൃശ്ശൂർ സ്വദേശിയായ നാൽപ്പതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം പട്ടാമ്പിയിൽ വാടകയ്‌ക്ക് താമസിച്ചുവരികയായിരുന്നു ഇയാൾ.


2016ൽ മകളെ പീഡിപ്പിച്ച കേസിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മാസങ്ങൾക്ക് മുമ്പ് ജാമ്യത്തിൽ ഇറങ്ങിയ പ്രതി കഴിഞ്ഞ ഓഗസ്റ്റിലാണ് മകളെ വീണ്ടും പീഡനത്തിനരയാക്കിയത്. വീട്ടിൽ ആളില്ലാത്ത സമയത്തെത്തി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.


തുടർന്ന് ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുക്കുകയായിരുന്നു.മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ പ്രതി പാലക്കാട് വാടകയ്‌ക്ക് താമസിക്കുന്നതായി കണ്ടെത്തി. ആസൂത്രിത നീക്കത്തിലൂടെ പ്രതിയെ വലയിലാക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.